കള്ളു ഷാപ്പ് നടത്തിപ്പുകാരന്‍ ഷാപ്പില്‍ മരിച്ച നിലയില്‍
Aug 24, 2014, 20:15 IST
നീലേശ്വരം: (www.kasargodvartha.com 24.08.2014) കള്ളു ഷാപ്പ് നടത്തിപ്പുകാരനെ ഷാപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം തെരു മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ എ.വി. ദീപു (47) വിനെയാണ് കരുവാച്ചേരി കള്ളുഷാപ്പില്‍ മരിച്ച നിലയില്‍ കണ്ടത്.
ഞായറാഴ്ച ഇന്നലെ രാവിലെ ആറ് മണിക്ക് പതിവുപോലെ ജോലിക്കെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ചായ കുടിക്കാന്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നു മകന്‍ അന്വേഷിച്ചു പോയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
നീലേശ്വരം പോലീസ് സ്ഥലത്തെത്തി. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു മൃതദേഹം വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരത്തേക്കു മാറ്റി. സംസ്‌കാരം തിങ്കളാഴ്ച. ഭാര്യ: അമ്മിണി. മക്കള്‍: അമര്‍ജി, അരുണ്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Nileshwaram, Death, Obituary, Kanhangad, A.V Deepu, Toddy shop owner dies.
Advertisement: