|
ഹെല്‍ത്ത് സ്‌ക്വാഡ് പിടികൂടിയ പുകയില ഉല്‍പ്പന്നങ്ങള്‍ |
കാഞ്ഞങ്ങാട്: സ്‌കൂളിന് സമീപത്തെ കടയില്‍ ലക്ഷങ്ങളുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അലക്‌സ് പി. വര്‍ക്കിയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. നോര്‍ത്ത് കോട്ടച്ചേരി ജി.എല്‍.പി സ്‌കൂളിന് സമീപമുള്ള അനധികൃത കടയില്‍ നിന്നാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന വിവിധയിനം പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. മിനാര്‍, മധു, കൂള്‍, രാഹിഗിര്‍, ബാബ ബ്ലാക്ക്, ഗുഡ്ക്ക, രങ്കോളി, സര്‍ദ, ചൗദി പട്ടു, മാരുതി, പരാഗ്, സ്വാഗത് തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. നഗരത്തിലെ വിവിധ കടകളില്‍ നിന്നായി 65 കിലോ 30 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകളും പിടികൂടി.
Keywords: Tobacco-products-seized, Kanhangad, Kasaragod, Shop