ജെ.സി.ബി. യുടെ കൈ തട്ടി ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവ് മരിച്ചു
Jan 11, 2015, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/01/2015) മണ്ണെടുക്കുകയായിരുന്ന ജെ.സി.ബിയുടെ കൈ തട്ടി ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവ് മരിച്ചു. കൊടവലത്തെ ഗംഗാധരന്റെ മകന്‍ രാജു എന്ന കെ.വി. രാജേഷ് (29) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കോട്ടപ്പാറ വാഴക്കോട്ടാണ് അപകടമുണ്ടായത്.
ടിപ്പര്‍ ലോറി ഡ്രൈവറായ രാജേഷ് രാവിലെ മണ്ണെടുക്കാനായി കോട്ടപ്പാറ വാഴക്കോട്ടെത്തിയതായിരുന്നു. ടിപ്പര്‍ ലോറിയില്‍ നിന്നു ഇറങ്ങുന്നതിനിടയില്‍ മണ്ണെടുക്കുകയായിരുന്ന ജെ.സി.ബിയുടെ കൈ രാജേഷിന്റെ തലയില്‍ തട്ടുകയായിരുന്നു. ഉടന്‍ മാവുങ്കാലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
പെരുമ്പള ബേനൂരിലെ വി. പത്മിനി മാതാവാണ്. ഷൈമ ഉണ്ണികൃഷ്ണന്‍ ഏക സഹോദരി. ഭാര്യ: സൗമ്യ. രാജേഷിന്റെ ഏക മകന്‍ ആറ് മാസം മുമ്പു അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു.
മൃതദേഹം അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റു നടത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

Keywords : Accident, Tipper lorry, Driver, Obituary, Kasaragod, Kanhangad, JCB, Police, Death, KV Rajesh.