തൈക്കടപ്പുറത്തെ വിദ്യാര്‍ത്ഥിനി പയ്യന്നൂര്‍ സ്വദേശിയോടൊപ്പം വീടുവിട്ടു
Aug 30, 2012, 12:45 IST
നീലേശ്വരം: തൈക്കടപ്പുറം സ്വദേശിനിയായ പെണ്‍കുട്ടി പയ്യന്നൂര്‍ സ്വദേശിയായ യുവാവിനോടൊപ്പം വീടുവിട്ടു.
തൈക്കടപ്പുറത്തെ 19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയാണ് കാമുകനായ പയ്യന്നൂര്‍ യുവാവിനോടൊപ്പം ഒളിച്ചോടിയത്. വ്യത്യസ്ത സമുദായക്കാരായതിനാല്‍ ഇരുവരുടെയും പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇരുവരും വീടുവിട്ടത്.
കമിതാക്കള്‍ പയ്യന്നൂരിലെ ഒരു ബന്ധുവീട്ടിലുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം ഇരുവര്‍ക്കും വിവാഹിതരാവാന്‍ ബന്ധുക്കള്‍ സൗകര്യം ചെയ്തു കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന സൂചനയും പോലീസിന് ലഭിച്ചു.
Keywords: Girl, Love, Escape, Payyannur native, Nileshwaram, Kasaragod