സ്വര്‍ണമാല തട്ടിയ കേസില്‍ കരാട്ട് നൗഷാദിന് മൂന്നു വര്‍ഷം തടവ്
Jan 29, 2013, 19:12 IST
കാഞ്ഞങ്ങാട്: ദമ്പതികളെ ആക്രമിച്ച് സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയായ കാഞ്ഞങ്ങാട് സൗത്തിലെ കാരാട്ട് നൗഷാദിനെ മൂന്ന് വര്‍ഷം കഠിനതടവിനും 5,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
കുശാല്‍നഗറില്‍ താമസിക്കുന്ന കാസര്‍കോട് സി.പി.സി.ആര്.ഐ യിലെ ജീവനക്കാരന് രവീന്ദ്രനെയും ഭാര്യ ഗീതയെയും ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്നകേസിലാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്)കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ്മാസം കൂടി തടവ് അനുഭവിക്കണം. കേസിലെ മറ്റ് പ്രതികളായ പെരിയാട്ടടുക്കം റിയാസ്, അബ്ബാസ് എന്നിവരെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.
2007 ആഗസ്ത് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. രവീന്ദ്രന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന സംഘം രവീന്ദ്രനെ കഠാരകൊണ്ട് കുത്തുകയും അക്രമം തടയാന്‍ ശ്രമിച്ച ഭാര്യ ഗീതയെ മര്‍ദിച്ച ശേഷം കഴുത്തിലുണ്ടായിരുന്ന നാലരപ്പവന്‍ മാല തട്ടിയെടുക്കുകയുമായിരുന്നു.

Keywords: Gold chain, Robbery, Case, Court punishment, Hosdurg, Kanhangad, Court, Kasaragod, Kerala, Malayalam news, Three year imprisonment for snatching gold.