city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

18 കാരിയെ കാറില്‍ പീഡിപ്പിച്ച ഉദുമ സ്വദേശികളായ 3 പേര്‍ അറസ്റ്റില്‍

18 കാരിയെ കാറില്‍ പീഡിപ്പിച്ച ഉദുമ സ്വദേശികളായ 3 പേര്‍ അറസ്റ്റില്‍
Unais

കാസര്‍കോട്: 18 കാരിയെ ഫോണില്‍ വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി കാറിനകത്ത് വെച്ച് പീഡിപ്പിച്ച കേസില്‍ ഉദുമ സ്വദേശികളായ മൂന്നു പേരെ കേസന്വേഷിക്കുന്ന കുമ്പള സി.ഐ ടി.പി. രഞ്ജിത്ത് വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ചെ കാഞ്ഞങ്ങാട് വെച്ചാണ് പ്രതികളെ പിടികൂടിയത്. ഉദുമ കുണ്ടോളം പാറയിലെ മുഹമ്മദ് കുഞ്ഞി (24), സുഹൃത്തുക്കളായ ഹുസൈന്‍ (26), ഉനൈസ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

18 കാരിയെ കാറില്‍ പീഡിപ്പിച്ച ഉദുമ സ്വദേശികളായ 3 പേര്‍ അറസ്റ്റില്‍
Usain
ഇതില്‍ ഹുസൈനാണ് അസ്‌ക്കറെന്ന പേരില്‍ പെണ്‍കുട്ടിയെ പരിചയപ്പെടുകയും കുമ്പളയിലേക്ക് ഫോണില്‍ വിളിച്ചു വരുത്തുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഇച്ചിലങ്കാലില്‍ നിന്നും വാടകയ്‌ക്കെടുത്ത പുത്തന്‍ ആള്‍ട്ടോ 800 കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗള്‍ഫിലായിരുന്ന ഉനൈസ് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഉനൈസാണ് കാര്‍ വാടകയ്‌ക്കെടുത്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ 24 നാണ് മംഗലാപുരത്തെ വീട്ടില്‍ ജോലിക്കു നിന്ന പെണ്‍കുട്ടിയെ യുവാക്കള്‍ കുമ്പളയിലേക്ക് വിളിച്ചു വരുത്തിയത്.

ഇതിനു ശേഷം കാറില്‍ മംഗലാപുരത്തെ പാര്‍ക്കില്‍ കൊണ്ടു പോയി കാറിനകത്ത് വെച്ചാണ് മൂന്നു പേരും പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് വന്ന നമ്പര്‍ പിന്തുടര്‍ന്നാണ് പ്രതികളെ കണ്ടെത്തിയത്. കര്‍ണാടക ബണ്ട്വാള്‍ വിട്ടല്‍കന്യാന ജുമാമസ്ജിദിന് സമീപത്തെ 18 കാരിയാണ് പീഡനത്തിനിരയായത്. പീഡനത്തിന് ശേഷം കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഇറക്കി വിട്ട പെണ്‍കുട്ടി ഓട്ടോ ഡ്രൈവറായ കുമ്പള നാലംഗ സംഘത്തിന്റെ പീഡനത്തെിനിരയായത്.

18 കാരിയെ കാറില്‍ പീഡിപ്പിച്ച ഉദുമ സ്വദേശികളായ 3 പേര്‍ അറസ്റ്റില്‍
Muhammed Kunhi
റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വെച്ച് ഏതെങ്കിലും യത്തീംഖാനയില്‍ എത്തിക്കണമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറിയ പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവര്‍ പൊസത്തടുക്കയിലെ ഗണേശന്‍ (24) വിജനമായ സ്ഥലത്ത് കൊണ്ടു പോയി പീഡിപ്പിച്ച ശേഷം ബസ് സ്റ്റാന്‍ഡില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന പോലീസെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയി മൊഴിയെടുത്തപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തു വന്നത്. പ്രതികളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ പ്രതികള്‍ ഇല്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Keywords: Arrest, Rape, Accuse, Udma, Case, Kanhangad, Girl, Car, Kumbala, Youth, Railway station, Auto Driver, Court, Kasaragod, Kerala Vartha, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia