പുത്തൂര്‍ വ്യപാരി: കേസില്‍ മൂന്ന് യുവാക്കള്‍ കൂടി പിടിയില്‍
Jan 20, 2012, 16:01 IST
Shamseer, Mahboob, Shreef |
ഞാണിക്കടവിലെ മെഹബൂബ്(22), തൈക്കടപ്പുറത്തെ ശംസീര്‍(20), പട്ടാക്കലിലെ ശരീഫ്(23) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാല്‍, പ്രിന്‍സിപ്പള്‍ എസ് ഐ വി ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ഈ കേസില്‍ മുഖ്യപ്രതി അസൈനാറുള്‍പ്പെടെ രണ്ടുപേരെ ഇനി പിടികിട്ടാനുണ്ട്. കല്ലൂരാവിയിലെ നൗഫല്‍(22), ലക്ഷ്മി നഗറിലെ ഉനൈസ് (23) എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 15 ന് രാത്രിയാണ് തട്ടിക്കൊണ്ടുപോകല്‍ സംഭവം നടന്നത്. സുഹൃത്ത് ലക്ഷ്മി നഗറിലെ ഉനൈസിന്റെ വീട്ടിലെത്തി തിരിച്ച് പോകുന്നതിനിടയില്‍ ജോളിയെയും ഡ്രൈവറെയും ആറംഗ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഉനൈസാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
തട്ടിക്കൊണ്ടുപോകലിന് വേണ്ടി സ്ത്രീശബ്ദത്തില്‍ മൊബൈല്‍ ഫോണില്‍ ജോളിയെ വിളിച്ച് മയക്കിയെടുത്ത് കല്ലൂരാവിയിലേക്ക് ജോളി മാത്യുവിനെ സംഘം തന്ത്രപൂര്‍വ്വം എത്തിക്കുകയായിരുന്നു. രണ്ട് രാത്രിയും ഒരു പകലും ഈ സംഘത്തിന്റെ തടങ്കലിലായിരുന്നു ജോളിയും സംഘവും. അലാമിപ്പള്ളിയിലെ ലാന്റ്മാര്‍ക്ക് ലോഡ്ജിലായിരുന്നു ഇവരെ സംഘം പാര്‍പ്പിച്ചിരുന്നത്.
Keywords: Kidnap-case, arrest, Kanhangad, Kasaragod