കുന്നുമ്മല്‍ ക്ഷേത്രത്തിലെ 20 കിലോയുടെ ഓട്ടുമണി മോഷണം പോയി
Mar 13, 2013, 17:41 IST
കാഞ്ഞങ്ങാട്: കുന്നുമ്മല്‍ ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ ഓട്ടുമണി മോഷണം പോയി. ചൊവ്വാഴ്ച രാത്രിയാണ് 20 കിലോ തൂക്കം വരുന്ന ഓട്ടുമണി മോഷണം പോയിരിക്കുന്നത്. ക്ഷേത്രാധികാരികളുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതിന് മുമ്പും നരസിംഹ മൂര്ത്തിക്ഷേത്രത്തിലെ വിഗ്രഹവും മറ്റും മോഷണം പോയിരുന്നു. ഈ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ മോഷണം പോയ വിഗ്രഹവും മറ്റും വെള്ളായിപ്പാലത്തിനടുത്ത് വെച്ച് തിരിച്ച് കിട്ടിയിരുന്നു. നരസിംഹമൂര്‍ത്തി ക്ഷേത്രം കേന്ദ്രീകരിച്ച് മോഷണങ്ങള്‍ വര്‍ധിക്കുന്നത് വിശ്വാസികളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ക്ഷേത്രത്തില്‍ നിന്നും ഓട്ടുമണി മോഷ്ടിച്ചവരെ കുറിച്ച് പോലീസിന് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. മോഷ്ടാക്കളെ കണ്ടെത്തുന്നതിന് വേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Keywords: Kunnummal, Temple, Robbery, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News