തന്ത്രി മോഡല്‍ ബ്ലാക്മെയില്‍: അന്വേഷണം ഊര്‍ജിതമാക്കി
Dec 26, 2011, 15:30 IST
കാഞ്ഞങ്ങാട് : നീലേശ്വരത്തെ വ്യാപാരിയെ ശബരിമല തന്ത്രി കണ്ഠരര് മോഹനരെ ബ്ലാക്മെയില്‍ ചെയ്ത രീതിയില്‍ വിളിച്ചുവരുത്തി സ്ത്രീയെ ഉപയോഗിച്ച് പണം തട്ടിയ കേസിലെ രണ്ട് പ്രതികളെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഈ കേസിലെ മുഖ്യപ്രതിയായ മരക്കാപ്പ് കടപ്പുറത്തെ ജംഷീറിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജംഷീര്‍ ഇപ്പോള്‍ റിമാന്റിലാണ്. കേസിലെ മറ്റ് പ്രതികളായ ഫാസിലിനെയും ഷബീറിനെയും കണ്ടെത്താനാണ് പോലീസ് തിരച്ചില്‍ തുടരുന്നത്. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന ഇരുവരെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഹാര്‍വേര്‍സ് കട നടത്തുന്ന പി.മജീദിനെ ഞാണിക്കടവ് പട്ടാക്കലിലെ ക്വാര്‍ട്ടേഴ്സിലേക്ക് ഭര്‍തൃമതിയെ കൊണ്ട് ഫോണില്‍ വിളിപ്പിച്ച് സംഘം ബ്ലാക്ക്മെയില്‍ ചെയ്ത് തന്ത്രപൂര്‍വ്വം പണം തട്ടിയെന്നാണ് കേസ്. ഇതുപോലുള്ള നിരവധി തട്ടിപ്പുകള്‍ ഈ സംഘം നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
Keywords: Blackmail, Rupee, Nileshwaram, police-enquiry, Kanhangad, Kasaragod