കാഞ്ഞങ്ങാട് തീരദേശത്ത് അക്രമം:വീടുകളും, വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്
Apr 20, 2012, 00:04 IST
File photo: KasargodVartha |
പവര്‍കട്ട് സമയത്ത് ഒരു ആരാധനാലയത്തില്‍ നിന്നും പോവുകായിരുന്നവരെ ഇരുട്ടിന്റെ മറവില്‍ നിന്നും ഒരു സംഘം കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഇതോടെ സംഘടിച്ച ഇരുവിഭാഗവും വ്യാപകമായ അക്രമം അഴിച്ചു വിടുകയായിരുന്നു. കല്ലേറില്‍ പരിക്കേററ പുതിയവളപ്പ് കടപ്പുറത്തെ ഷിജു (23), പ്രകാശന്‍ (40) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹോസ്ദുര്‍ഗ് സി.ഐ കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കാസര്‍കോട് നിന്നും, നീലേശ്വരത്ത് നിന്നും കൂടുതല്‍ പോലീസ് സംഘം സംഘര്‍ഷ മേഖയിലെത്തിയിട്ടുണ്ട്
Keywords: Kasaragod, Kamhangad, Kerala, Malayalam News, Clash, Police