കെ.എസ്.ആര്.ടി.സി ബസില്‍ നിന്നും തെറിച്ചുവീണ് ക്ഷേത്ര പൂജാരി മരിച്ചു
Sep 11, 2012, 17:39 IST
തിങ്കളാഴ്ച വൈകിട്ട് കാഞ്ഞങ്ങാടു നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി ബസ് അണങ്കൂരില്‍ നിര്‍ത്തുന്നതിനിടയില്‍ മാന്‍ഹോളിനായി എടുത്ത കുഴിയില്‍ ബസ് വീണപ്പോള്‍ റോഡിലേക്ക് തലയിടിച്ച് തെറിച്ചുവീഴുകയും തല്‍സമയം മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിമോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
അണങ്കൂരില്‍ വാഹനാപകടങ്ങള്‍ പതിവായി മാറികൊണ്ടിരിക്കുകയാണ്. ഇവിടെ മാന്‍ഹോളിന്റെ അറ്റകുറ്റ ജോലിക്കും മറ്റുമായി റോഡ് വെട്ടിപൊളിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇവിടെ അപകടം പതിവായി മാറിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി ദിശതെറ്റിവന്ന കാര്‍ ഓട്ടോയിലിടിച്ച് ബദിയടുക്ക മാന്യ സ്വദേശികളായ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. പരിക്കേറ്റവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ലതയാണ് മരിച്ച പൂജാരിയുടെ ഭാര്യ. മക്കള്‍: ഭാനുപ്രിയ, പ്രീതി. സഹോദരങ്ങള്‍: ശ്രീനിവാസ, ശ്രീവിദ്യ.
Keywords: Accident, KSRTC, Death, Anangoor, Kanhangad, Kasaragod, Auto-rickshaw, General-Hospital, Kerala, Sreedhara Shivarulaya