തുളൂര്‍വനത്ത് കളിയാട്ട മഹോത്സവം 21 മുതല്‍
Feb 4, 2012, 10:01 IST
കാഞ്ഞങ്ങാട്: പാണത്തൂര്‍ മഞ്ഞടുക്കം തുളൂര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം 21 മുതല്‍ 28 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് തറവാട്ട് കാരണവരും മാനേജിങ്് ട്രസ്റ്റിയുമായ കാട്ടൂര്‍ തമ്പാന്‍നമ്പ്യാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കളിയാട്ടത്തിന് മുന്നോടിയായി അഞ്ചിന് വച്ച് കല്‍പിക്കല്‍ ചടങ്ങ്, ആറിന് ബില്‍ത്താര, ഏഴിന് ക്ഷേത്രകാവുകളില്‍ കൂവം അളക്കല്‍ ചടങ്ങ്. 21ന് ഒന്നാംകളിയാട്ടം, 22ന് സന്ധ്യക്ക് വേടനും കരിവേടനും 23ന് മഞ്ഞാലമ്മ ദേവിയും നാട്ടുകാരുടെ കലശവും. 24ന് നടക്കുന്ന നാലാം കളിയാട്ട ദിനത്തില്‍ കാട്ടൂര്‍ വീട്ടില്‍ പൂക്കാര്‍ എത്തുന്നു. 26ന് രാവിലെ മുന്നായീരീശ്വരന്റെ തിറ. തുടര്‍ന്ന് വിവിധ തെയ്യക്കോലങ്ങള്‍. 27ന് മൂന്നായീരശ്വരന്റെ പുറപ്പാട്. വൈകിട്ട് നാലിന് മുന്നായീരീശ്വരന്‍ മുടിയെടുക്കും. തുടര്‍ന്ന് മലങ്കാരി, പുല്ലൂര്‍ണന്‍ ദൈവങ്ങളും പുല്ലൂരാളിയും കെട്ടിയാടും. രാത്രി 101 ഭൂതങ്ങളുടെ കെട്ടിയാടിക്കലും ആര്‍ത്താണ്ടന്‍ വീരന്മാര്‍ ദൈവങ്ങളും കെട്ടിയാടും. ശ്രീ ക്ഷേത്രപാലകനീശ്വരനും ആചാരപാലകരുടെ കലശവും വൈകുന്നേരം മുടിയെടുക്കുന്നതോടെ കളിയാട്ടം സമാപിക്കും.
Keywords: kasaragod, Kanhangad, Temple, Festival,