അജാനൂര്‍ കുറുംബ ഭഗവതി ക്ഷേത്ര പൂര ഉത്സരം
Mar 27, 2012, 01:30 IST
കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ചൊവ്വാഴ്ച തുടങ്ങി. രാവിലെ 9.30 നും 10.30 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റച്ചടങ്ങ് നടന്നു. വൈകുന്നേരം നാല് മണിക്ക് കലവറ നിറയ്ക്കല്‍ ചടങ്ങും തുടര്‍ന്ന് ദീപാരാധന, സന്ധ്യമേള എന്നിവ നടക്കും. രാത്രി ഏഴിന് സാംസ്കാരിക സമ്മേളനം. എട്ടിന് ഉത്സവം. പത്തിന് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്രാന് നയിക്കുന്ന ഗാനമേള അരങ്ങേറും. ഉത്സവം ഏപ്രില്‍ നാലിന് സമാപിക്കും. രാവിലെ ആറിന് പൂരകുളിച്ചടങ്ങ്, വൈകുന്നേരം അഞ്ചിന് ആറാട്ട്.
Keywords: Kanhangad, Temple fest