മദ്യവിപത്ത് പ്രമേയമാക്കിയ 'തണല്‍മരങ്ങള്‍' ചിത്രീകരണം പൂര്‍ത്തിയായി
Aug 29, 2014, 11:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.08.2014) കാര്‍ത്തിക വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ജില്ലയിലെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് തയ്യാറാക്കിയ ടെലി സിനിമ തണല്‍മരങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയായി. കാഞ്ഞങ്ങാട്, മാവുങ്കാല്‍, പുല്ലൂര്‍ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടെലിസിനിമ കഥയെഴുതി സംവിധാനം ചെയ്തത് മനോജ് അമ്പലത്തറയാണ്.
അമിത മദ്യപാനം മൂലം തകരുന്ന ഒരു കുടുംബത്തിനെ ഗ്രാമവാസികള്‍ ചേര്‍ന്ന് കരകയറ്റാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ പ്രമേയം. രണ്ട് ഷെഡ്യൂളുകളിലായി ചിത്രീകരണം പൂര്‍ത്തിയായ ടെലിസിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് രാജേഷും, അനൂപും ചേര്‍ന്നാണ്.
തിരക്കഥ - മണികാന്ത് ചാലിങ്കാല്‍, കലാസംവിധാനം - ദിപീഷ് മടിക്കൈ, ടിജോ, സംഗീതം- ജയചന്ദ്രന്‍ കോട്ടക്കൊച്ചി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മണികണ്ഠന്‍ പുതിയകണ്ടം, ചമയം -നവാസ്, വിവേക് ബോവിക്കാനം, സഹസംവിധാനം - ശ്രീജിത്ത് കല്ല്യോട്ട്, അജിത്ത് ആലക്കോട്, രഞ്ജിത്ത്.
കെ.ടി.സി. അബ്ദുല്ല, പത്മലാല്‍, ഷാന സുനില്‍, അനില്‍ പുതിയകണ്ടം, ജയരാജ് കണ്ണോത്ത്, നാടക കലാകാരന്‍മാരായ ബാലന്‍ അതിയാമ്പൂര്‍, സന്തോഷ് വെള്ളൂട, ഹരീഷ് രാവണേശ്വരം, കുഞ്ഞിക്കണ്ണന്‍ കാട്ടുകുളങ്ങര, കണ്ണന്‍ എടമുണ്ട എന്നിവരെ കൂടാതെ കീര്‍ത്തന, കിരണ്‍ രാജീവ്, അക്ഷയ ചന്ദ്രന്‍ എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. പി.ആര്‍.ഒ. - ചന്ദ്രു വെള്ളരിക്കുണ്ട്. ചിത്രത്തിന്റെ ലാബ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Film, Entertainment, Against Liquor, Thanalmarangal.
Advertisement: