|
അധ്യാപക-സര്‍വ്വീസ് സംഘടനാ സമര സമിതിയുടെ ഉത്തരമേഖലാ ജാഥയുടെ കാസര്‍കോട് ജില്ലാ പര്യടന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു |
കാഞ്ഞങ്ങാട്: ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണ ബില്‍ ഉപേക്ഷിക്കുക, വിലക്കയറ്റവും അഴിമതിയും വര്‍ധിപ്പിക്കുന്ന കേന്ദ്ര നയങ്ങള്‍ തിരുത്തുക, പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക, സിവില്‍ സര്‍വ്വീസ് പരിഷ്‌കരിച്ച് സേവനാവകാശ നിയമം നടപ്പിലാക്കുക, സ്ഥലമാറ്റങ്ങളിലെ അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അധ്യാപക-സര്‍വ്വീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉത്തരമേഖലാ ജാഥയ്ക്ക് ജില്ലയില്‍ സ്വീകരണം. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥയെ ആവേശത്തോടെയാണ് ജീവനക്കാര്‍ സ്വീകരിച്ചത്. വിവിധ ബഹുജനസംഘടനകള്‍ക്ക് വേണ്ടി ഹാരാര്‍പ്പണം നടത്തി. തിങ്കളാഴ്ച കാസര്‍കോട് നിന്ന് ആരംഭിച്ച് ഫെബ്രുവരി നാലിന് തൃശ്ശൂരില്‍ സമാപിക്കുന്ന ഉത്തര മേഖലാ ജാഥയ്ക്കാണ് ചൊവ്വാഴ്ച ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഊഷ്മളമായി സ്വീകരണം ലഭിച്ചത്. രാവിലെ വിദ്യാനഗറില്‍ നിന്ന് ആരംഭിച്ച് പാലക്കുന്ന്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ തുടങ്ങിയ സ്വീകരണങ്ങള്‍ക്ക് ശേഷം കാലിക്കടവില്‍ സമാപിച്ചു. കാലിക്കടവില്‍ നടന്ന കാസര്‍കോട് ജില്ലാ പര്യടന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. എ അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ എ.കെ.എസ്.ടി യു ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍, വൈസ് ക്യാപ്റ്റന്‍ ടി സുബൈര്‍, ജാഥാ മാനേജര്‍ സി ഗിരീശന്‍, ജാഥ അംഗങ്ങളായ പി പ്രദീപ്, കെ കെ വിലാസിനി, റ്റി വിനോദിനി, പ്രകാശന്‍ മാസ്റ്റര്‍, വി ടി വി മോഹനന്‍, കെ സി വാമദേവന്‍, പ്രകാശന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന്‍ മാണിയാട്ട് സ്വാഗതവും വിനയന്‍ കല്ലത്ത് നന്ദിയും പറഞ്ഞു.
|
കാഞ്ഞങ്ങാട് നല്‍കിയ സ്വീകരണത്തില്‍ ജാഥാ ലീഡര്‍ എന്‍. ശ്രീകുമാര്‍ സംസാരിക്കുന്നു |
രാവിലെ വിദ്യാനഗറില്‍ നടന്ന സ്വീകരണത്തില്‍ നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. റോയ് ജോസഫ് സ്വാഗതവും വി സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. പാലക്കുന്നിലെ സ്വീകരണത്തില്‍ അഡ്വ. വി മോഹനന്‍ അധ്യക്ഷത വഹിച്ചു. വി മനോജ് കുമാര്‍ സ്വാഗതവും ബാബുരാജ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട്ടെ സ്വീകരണത്തില്‍ എം നാരായണന്‍ മുന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. എന്‍ മണിരാജ് സ്വാഗതവും എം വി കുഞ്ഞമ്പു കുമാര്‍ നന്ദിയും പറഞ്ഞു. നീലേശ്വരത്ത് പി ഭാര്‍ഗ്ഗവി അധ്യക്ഷത വഹിച്ചു. പി ദിവാകരന്‍ സ്വാഗതവും പി വി കുമാരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ചെറുവത്തൂരില്‍ നടന്ന സ്വീകരണത്തില്‍ മുകേഷ് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സന്തോഷ് ചാലില്‍ സ്വാഗതവും എം വി ഭവാനി നന്ദിയും പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ എ കെ എസ് ടി യു ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍, വൈസ് ക്യാപ്റ്റന്‍ ടി സുബൈര്‍, ജാഥാ മാനേജര്‍ സി ഗിരീശന്‍, ജാഥ അംഗങ്ങളായ പി പ്രദീപ്, കെ കെ വിലാസിനി, റ്റി വിനോദിനി, പ്രകാശന്‍ മാസ്റ്റര്‍, വി ടി വി മോഹനന്‍, കെ സി വാമദേവന്‍, സി പി ഐ സംസ്ഥാന കൗണ്‍സിലംഗം ബങ്കളം പി കുഞ്ഞികൃഷ്ണന്‍, എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ വി കൃഷ്ണന്‍, സി പി ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി ഏ ദാമോദരന്‍, പി വിജയകുമാര്‍, കോണ്‍ഗ്രസ് എസ് നേതാവ് ദാമോദരന്‍ എം പി, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍ കരിച്ചേരി, തൃക്കരിപ്പൂര്‍ വേണു, വത്സന്‍ പിലിക്കോട്, കെ രവീന്ദ്രന്‍, കെ നരേഷ് കുമാര്‍, വി നാരായണന്‍ മാസ്റ്റര്‍, വി പ്രശാന്തന്‍ മാസ്റ്റര്‍, കെ പത്മനാഭന്‍, കെ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod, Kanhangad, Teachers, kasaragodvartha, kasaragodnews, organisation campaign.