കുടുംബശ്രീ പ്രവര്‍ത്തകരുടെ കനിവില്‍ അധ്യാപികയ്ക്ക് നഷ്ടമായ സ്വര്‍ണ്ണം തിരിച്ച് കിട്ടി
Jun 23, 2012, 15:10 IST
കാഞ്ഞങ്ങാട്: കുടുംബശ്രീ പ്രവര്‍ത്തകരുടെ കനിവില്‍ അംഗണ്‍വാടി അധ്യാപികയ്ക്ക് തിരിച്ച് കിട്ടിയത് എട്ട് പവന്‍ സ്വര്‍ണ്ണം. കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോര്‍ പെരിയയില്‍ ഹൗസില്‍ എം ഇന്ദിരയ്ക്കാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ സത്യസന്ധതമൂലം സ്വര്‍ണ്ണം തിരികെ ലഭിച്ചത്.
ഞാണിക്കടവ് അംഗണ്‍വാടി അധ്യാപികകൂടിയായ ഇന്ദിര ബാങ്കില്‍ പണയംവെക്കാന്‍ കൊണ്ടുവന്ന രണ്ട് സ്വര്‍ണ്ണമാല, ഒരു നെക്ലസ്, ഒരു വള തുടങ്ങിയവ അടങ്ങിയ പേഴ്‌സാണ് റോഡരികില്‍ കളഞ്ഞുപോയത്. ഇന്നലെ വൈകീട്ട് പുതിയകോട്ടയിലെ ഒരു ഫോട്ടോസ്റ്റാറ്റ് കടയില്‍ അപേക്ഷാ ഫോറം വാങ്ങാന്‍ പോകുമ്പോഴാണ് ഇന്ദിരയുടെ കൈയില്‍ നിന്നും എട്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടത്. ഈ പേഴ്‌സ് കൊളവയല്‍ കാറ്റാടിയിലെ സൂര്യ കുടുംബശ്രീ സെക്രട്ടറി രജനി, പ്രവര്‍ത്തകരായ ലതിക, സാവിത്രി, വനജ എന്നിവര്‍ക്ക് ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ സ്വര്‍ണ്ണമടങ്ങിയ പേഴ്‌സ് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഫോട്ടോസ്റ്റാറ്റ് കടയിലും വിവരമറിയിച്ചു.
അംഗണ്‍വാടി അധ്യാപിക ഇന്ദിര പിന്നീട് ഫോട്ടോ സ്റ്റാറ്റ് കടയിലെത്തി സ്വര്‍ണ്ണം നഷ്ടമായകാര്യം അറിയിച്ചപ്പോള്‍ പോലീസ് സ്റ്റേഷനില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വര്‍ണ്ണം ഏല്‍പ്പിച്ച വിവരം അറിയുകയായിരുന്നു. പോലീസ് സ്റ്റേഷനിലെത്തിയ ഇന്ദിര നഷ്ടമായ സ്വര്‍ണ്ണം ഏറ്റുവാങ്ങി. അഡി. എസ്‌ഐ രവീന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ രാധാകൃഷ്ണന്‍, റൈറ്റര്‍ സുരേഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗീത, ഓമന, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സച്ചിന്‍മയിന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്വര്‍ണ്ണം ഇന്ദിരയ്ക്ക് തിരിച്ചേല്‍പ്പിച്ചത്. ജില്ലാ പോലീസ് സൂപ്രണ്ട് കുടുംബശ്രീ പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഒരുമാസം മുമ്പ് രജനിക്ക് ഓട്ടോറിക്ഷയില്‍വെച്ച് ഒരു മൊബൈല്‍ ഫോണ്‍ കളഞ്ഞ് കിട്ടിയിരുന്നു. ഇത് ഉടമസ്ഥന് തിരിച്ചുകൊടുത്ത് രജനി നേരത്തെ തന്നെ സത്യസന്ധത തെളിയിച്ചിരുന്നു.

Keywords: Kasaragod, Kudumbashree, Police, Gold, Helping, Kanhangad.