തന്ത്രിമോഡല്‍ ബ്ളാക്ക് മെയിലിങ്ങ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
May 2, 2012, 15:30 IST
കാഞ്ഞങ്ങാട്: നീലേശ്വരത്തെ വ്യാപാരിയെ തന്ത്രിമോഡല്‍ ബ്ളാക്ക് മെയിലിങ്ങിന് ഇരയാക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഘത്തിലെ ഒരാളെ കൂടി പോലീസ് അറസ്റ് ചെയ്തു. ഞാണിക്കടവിലെ ഫാസിലിനെയാണ് (22) ഹൊസ്ദുര്‍ഗ് എസ് ഐ വി ഉണ്ണികൃഷ്ണന്‍ അറസ്റ് ചെയ്തത്.
നീലേശ്വരത്തെ വ്യാപാരിയായ അബ്ദുള്‍ നാസറിനെ 2011 നവംബര്‍ 24ന് സ്ത്രീശബ്ദത്തില്‍ ഞാണിക്കടവിലെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയ സംഘം നഗ്നരംഗങ്ങള്‍ പകര്‍ത്തുമെന്ന് ഭീഷണപ്പെടുത്തി ഒരു ലക്ഷത്തി പത്തായിരം രൂപ കൈക്കലാക്കുകയായിരുന്നു. ഈ സംഭവത്തില്‍ അബ്ദുള്‍ നാസറിന്റെ പരാതി പ്രകാരം ഫാസില്‍, ഷെരീഫ്, റാഫി എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഫാസിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Keywords: Tanntri model black mailing, Case, Kanhangad, Kasaragod