ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു
Mar 14, 2012, 14:30 IST
മാവുങ്കാല്‍: ചൊവ്വാള്ച രാത്രി നേരിയ മഴവീശിയതിനെ തുടര്‍ന്ന് മാവുങ്കാലിനടുത്ത മൂലക്കണ്ടത്ത് ദേശീയപാതയില്‍ നിന്നും ടാങ്കര്‍ ലോറി തെന്നി നിയന്ത്രണം വിട്ട് റോഡരികിലെ ആല്മരത്തിനിടിച്ചു. എറണാകുളത്ത് നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന കെ എ 21-ബി 4896 നമ്പര്‍ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറി മരത്തിനിടിച്ച് നിന്നില്ലായിരുന്നെങ്കില്‍ തൊട്ടടുത്തുള്ള പോലീസുകാരന് നാരായണന്റെ വീടിന് ഇടിക്കുമായിരുന്നു.
Keywords: kasaragod, Kanhangad, Mavungal, Tankre-Lorry, Accident,