തമിഴ്‌നാട്ടില്‍ കൊലപാതകം നടത്തി മുങ്ങിയ പ്രതികളെ തേടി പോലീസ് കാഞ്ഞങ്ങാട്ടെത്തി
May 14, 2013, 15:00 IST
കാഞ്ഞങ്ങാട്: തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ കുംഭകോണത്ത് വീട്ടുടമയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ച ചെയ്ത് മുങ്ങിയ രണ്ട് യുവാക്കളെ തേടി തമിഴ്‌നാട് പോലീസ് കാഞ്ഞങ്ങാട്ടെത്തി. തിരുച്ചി സ്വദേശികളായ ശെല്‍വം, മുരുകേശന്‍ എന്നിവരെ തേടിയാണ് തമിഴ്‌നാട് പോലീസ് തിങ്കളാഴ്ച വൈകിട്ട് കാഞ്ഞങ്ങാട്ടെത്തിയത്. പ്രതികള്‍ മാണിക്കോത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ശെല്‍വത്തിന്റെ ഭാര്യ ചന്ദ്ര, മുരുകേശന്റെ ഭാര്യ മലര്‍ എന്നിവരും കുട്ടികളും ഇപ്പോള്‍ മാണിക്കോത്ത് ക്വാട്ടേഴ്‌സിലുണ്ട്.
പ്ലാസ്റ്റിക്ക് സാധനങ്ങളുടെ വില്‍പനയും പഴയ സാധനങ്ങള്‍ വിലക്കെടുക്കലുമാണ് ഇവരുടെ ജോലി. ശെല്‍വനും മുരുകേശനും കുംഭകോണത്തെ ക്രിമിനല്‍-ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണ്. കവര്‍ചയും കൊലപാതകങ്ങളും അക്രമങ്ങളും നടത്തിയ ശേഷം ഇവര്‍ നേരെ മുങ്ങുക മാണിക്കോത്തെ ഭാര്യമാരുടെ അടുത്തേക്കാണ്.
കവര്‍ചയും കൊലപാതകവുമായി ബന്ധപ്പെട്ട് തിരുച്ചി സ്വദേശി സുരേശനെ തമിഴ്‌നാട് പോലീസ് പിടികൂടിയിട്ടുണ്ട്. സുരേശന്റെ സഹോദരിമാരാണ് മാണിക്കോത്ത് താമസിക്കുന്ന മലരും ചന്ദ്രയും. യുവതികളെ തിങ്കളാഴ്ച തമിഴ്‌നാട് പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. സുരേശും മലരും ചന്ദ്രയും നല്‍കിയ മൊഴിയനുസരിച്ച് കവര്‍ച ചെയ്ത സ്വര്‍ണാഭരണങ്ങളില്‍പെട്ട നാലര പവന്‍ തൂക്കം വരുന്ന സ്വര്‍ണ ചെയിന്‍ അതിഞ്ഞാലിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചതായി തിരിച്ചറിഞ്ഞു. ഈ സ്വര്‍ണാഭരണങ്ങള്‍ തിങ്കളാഴ്ച ഈ സ്ഥാപനത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത ശേഷം മലരിനെയും ചന്ദ്രയെയും വിട്ടയച്ച ശേഷം തമിഴ്‌നാട് പോലീസ് തിരിച്ചുപോയി. തമിഴ്‌നാട് പോലീസ് കാഞ്ഞങ്ങാട്ടെത്തിയ വിവരം ഹൊസ്ദുര്‍ഗ് പോലീസ് അറിഞ്ഞിരുന്നില്ല.
Keywords: Tamilnadu, Thanchavoor, Police, Murder case, Accuse, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
പ്ലാസ്റ്റിക്ക് സാധനങ്ങളുടെ വില്‍പനയും പഴയ സാധനങ്ങള്‍ വിലക്കെടുക്കലുമാണ് ഇവരുടെ ജോലി. ശെല്‍വനും മുരുകേശനും കുംഭകോണത്തെ ക്രിമിനല്‍-ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണ്. കവര്‍ചയും കൊലപാതകങ്ങളും അക്രമങ്ങളും നടത്തിയ ശേഷം ഇവര്‍ നേരെ മുങ്ങുക മാണിക്കോത്തെ ഭാര്യമാരുടെ അടുത്തേക്കാണ്.
കൊലപാതകവുമായി ബന്ധപ്പെട്ട് യുവതികളെ തമിഴ്‌നാട് പോലീസ് ചോദ്യം ചെയ്യുന്നു |