city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാംസ്‌കാരിക മന്ത്രിക്ക് ടി. പത്മനാഭന്റെ പ്രശംസ

നീലേശ്വരം: (www.kasargodvartha.com 22.09.2014) സാംസ്‌കാരികമന്ത്രി കെ സി ജോസഫിന് അപൂര്‍വമായ ഒരു പ്രശംസ.ഔദ്യോഗികമായ സ്തുതിപാഠങ്ങളില്‍ നിന്ന് എന്നും ഒഴിഞ്ഞുനില്ക്കുന്ന കഥയുടെ കുലപതി ടി പത്മനാഭനാണ് മന്ത്രിക്ക് അഭിനന്ദനം ചൊരിഞ്ഞത്. കണ്ണൂര്‍ സര്‍വകലാശാലയുടെ നീലേശ്വരം കാമ്പസില്‍ കേരള സാഹിത്യ അക്കാദമിയുടെ വടക്കന്‍ പെരുമ സെമിനാറായിരുന്നു വേദി.

പൊതുവേ ഇതുപോലുള്ള അക്കാദമികളുടെ പ്രവര്‍ത്തനവുമായി യാതൊരു വിധത്തിലും ബന്ധം പുലര്‍ത്താത്തവനായിരുന്നു താനെന്ന് ടി പത്മനാഭന്‍ ഓര്‍മിച്ചു. പക്ഷേ അകന്നു നില്ക്കുമ്പോഴും അവരുടെ പ്രവര്‍ത്തനങ്ങളെ നോക്കിക്കണ്ട് വിലയിരുത്തിയിരുന്നു. ഇതുവരെ കണ്ടതില്‍വച്ച് ഏറ്റവും കര്‍മ്മനിരതവും പ്രവര്‍ത്തനക്ഷമവുമായ ഭരണസമിതിയാണ് ഇപ്പോഴത്തേത്. അതുകൊണ്ടാണ് അവരുമായി സഹകരിക്കണമെന്നു തോന്നിയത്. സ്വാര്‍ത്ഥതാല്പര്യങ്ങളൊന്നുമില്ലാതെ തികഞ്ഞ ആത്മാര്‍ത്ഥതയോടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അക്കാദമികളെ അനുവദിക്കുന്ന കെ സി ജോസഫിനെപ്പോലെ ഒരു മന്ത്രിയെ ലഭിച്ചതുകൊണ്ടാണ് ഇത്രയും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. ഇതുപോലുള്ള മന്ത്രിമാര്‍ ഉണ്ടായിരുന്നുവെങ്കില്‍ മുമ്പും നമ്മുടെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുമായിരുന്നു.

സാംസ്‌കാരിക മന്ത്രിക്ക് ടി. പത്മനാഭന്റെ പ്രശംസഭാഷയുടെ വളര്‍ച്ചയ്ക്ക് ഉപകാരപ്രദമെങ്കിലും വാണിജ്യമൂല്യമില്ലാത്തതുകൊണ്ട് മുഖ്യധാരാ പ്രസാധകര്‍ ഏറ്റെടുക്കാത്ത നിരവധി പുസ്തകങ്ങള്‍ ഏറ്റെടുത്തു പ്രസിദ്ധീകരിക്കാന്‍ അക്കാദമിയുടെ ഇപ്പോഴത്തെ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരുപക്ഷേ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രയധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് ഈ ഭരണസമിതിയായിരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വടക്കന്‍ പെരുമ പോലുള്ള ഒട്ടനവധി സെമിനാറുകള്‍ സംഘടിപ്പിച്ചുകൊണ്ട് ഭാഷയുടെ പൈതൃകത്തെ ഓര്‍മപ്പെടുത്താനും പോഷിപ്പിക്കാനും കഴിഞ്ഞതും നേട്ടമാണ്. സര്‍ക്കാര്‍തലത്തിലുള്ള അക്കാദമികളെ എന്നും ശക്തമായി എതിര്‍ത്തിട്ടുള്ള താന്‍ വയസ്സായ കാലത്ത് എന്തെങ്കിലും സ്ഥാനമാനങ്ങളോ നേട്ടമോ പ്രതീക്ഷിച്ചല്ല മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ അഭിനന്ദനവാക്കുകള്‍ പറയുന്നതെന്നും പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു. പതിവുകള്‍ തെറ്റിച്ച് സാഹിത്യ അക്കാദമി സെമിനാറിലെത്തിയ പത്മനാഭന്‍ സദസ്സിനോടൊപ്പം ഏറെ സമയം ചെലവഴിക്കുകയും ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Nileshwaram, Minister, Kasaragod, Kanhangad, KC Joseph. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia