കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട നഗരസഭാ വൈസ് ചെയര്‍മാന്‍ പോഷകസംഘടനയുടെ പരിപാടിയില്‍ മുഖ്യാതിഥി
Jul 20, 2015, 17:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/07/2015) കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട നഗരസഭാ വൈസ് ചെയര്‍മാന്‍ പാര്‍ട്ടിയുടെ പോഷകസംഘടനയില്‍ മുഖ്യാതിഥി. കഴിഞ്ഞ ദിവസം വാഴുന്നോറടി സ്‌കൂളില്‍ സംഘടിപ്പിച്ച ജവഹര്‍ ബാലവേദിയുടെ കാഞ്ഞങ്ങാട് ബ്ലോക്ക് ക്യാമ്പിന്റെ സമാപന ചടങ്ങിലാണ് മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടിയെ മുഖ്യാതിഥിയായി ഉള്‍വെടുത്തിക്കൊണ്ട്് നോട്ടീസ് ഇറക്കിയത്.
ഡി.സി.സി പ്രസിഡണ്ട് സി.കെ ശ്രീധരന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സാജിദ് മൗവ്വല്‍, ഡി.സി.സി സെക്രട്ടറി കെ.കെ രാജേന്ദ്രന്‍, ജവഹര്‍ ബാലവേദി ജില്ലാ ചെയര്‍മാന്‍ വി.വി നിഷാന്ത് എന്നിവര്‍ പങ്കെടുക്കുന്ന പരിപാടി വാഴുന്നോറടി സ്‌കൂളിലാണ് സംഘടിപ്പിച്ചത്.
പ്രഭാകരനെ പരിപാടിയില്‍ മുഖ്യാതിഥിയാക്കിയതിനെതിരെ എതിര്‍പ്പുമായി രംഗത്തുവന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗം ചടങ്ങ് ബഹിഷ്‌ക്കരിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയെ മുഖ്യാതിഥിയാക്കിയത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. ഇതുസംബന്ധിച്ച് കെ.പി.സി.സിക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം.
കെ.പി.സി.സിയുടെ നയത്തിന് വിരുദ്ധമായി കാഞ്ഞങ്ങാട്ടെ ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലിന് ബാര്‍ലൈസന്‍സ് നല്‍കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനാലാണ് പ്രഭാകരനെ പ്രസിഡണ്ട് വി.എം സുധീരന്‍ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

Keywords : Congress, Kanhangad, Kerala, Programme, Kasaragod, Prabhakaran Vazhunnorady.