ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച: പ്രതി അറസ്റ്റില്‍
Dec 9, 2014, 15:46 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 09.12.2014) നാട്ടക്കല്ല് വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി. വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ കെ.സി ചന്ദ്രനെയാണ് (32) വെള്ളരിക്കുണ്ട് എസ്‌ഐ കെ.വി ഗംഗാധരന്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് നാട്ടക്കല്ല് വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. ചൊവ്വാഴ്ച രാവിലെ വെള്ളരിക്കുണ്ട് ടൗണില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട ചന്ദ്രനെ പോലീസ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് കവര്‍ച്ചകേസിലെ പ്രതിയാണെന്ന് മനസിലായത്.
ചന്ദ്രനെതിരെ ബേക്കല്‍ പോലീസില്‍ അക്രമ - കവര്‍ച്ച കേസും നിലവിലുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Vellarikundu, Temple, Robbery, Case, Accuse, Arrest, Police, Investigation, KC Chandran, Suspected Temple robbery arrested.
Advertisement: