സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ബോഡി
Sep 25, 2013, 15:54 IST
കാഞ്ഞങ്ങാട്: ഇളംതലമുറയെ കാത്തു നില്‍ക്കുന്നത് മലീമസമായ അന്തരീക്ഷമാണെന്നും
അവരെ എല്ലാ മേഖലകളിലും സമുദ്ധരിച്ചെടുത്താലേ ഭാവി ജീവിതം ഭാസുരമാക്കാന്‍ കഴിയുകയുള്ളൂവെന്നും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി ബഷീര്‍ മങ്കയം പറഞ്ഞു.
ഇഖ്ബാല്‍ ഹിദായത്തുല്‍ അനാം മദ്‌റസയില്‍ നടന്ന സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാഞ്ഞങ്ങാട് റെയ്ഞ്ച് വാര്‍ഷിക ജനറല്‍ബോഡിയില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
തന്റെ മക്കളില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുന്ന രക്ഷിതാക്കള്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ അവരെ പ്രാപ്തരാക്കേണ്ടതുണ്ട്. ഇതിന് രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ധാര്‍മിക വിദ്യക്ക് കൂടുതല്‍ അവസരങ്ങളുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ. മൂസ സഅദി അധ്യക്ഷത വഹിച്ചു. സയ്യിദ് അശ്കര്‍ അലി സഅദി ഉദ്ഘാടനം ചെയ്തു. മശ്ഹൂദ് ഫാളിലി ഖിറാഅത്ത് നടത്തി. എം. അബ്ദുര്‍ റഹ്മാന്‍ സഖാഫി, അഹമ്മദ് ക്രിമാണി ഇഖ്ബാല്‍, അബ്ദുല്‍ കരീം സഖാഫി, അബൂബക്കര്‍ സിദ്ദീഖ് സഖാഫി എന്നിവര്‍ പ്രസംഗിച്ചു.
പുതിയ കമ്മിറ്റി അംഗങ്ങളായി കെ.കെ. മൂസ സഅദി (പ്രസിഡന്റ്), സയ്യിദ് അശ്കര്‍ അലി സഅദി, മുഹമ്മദ് ഹനീഫ് സഅദി (വൈസ് പ്രസിഡന്റുമാര്‍), സി.എ. ഹമീദ് മൗലവി (ജന.സെക്രട്ടറി), ഷാനവാസ് മദനി, മുസ്തഫ ഫൈസി (സെക്രട്ടറിമാര്‍), എം. അബ്ദുര്‍ റഹ്മാന്‍ സഖാഫി (ട്രഷറര്‍), ശംസുദ്ദീന്‍ സഅദി, സി.എസ്. മുഹമ്മദ് മൗലവി (പരീക്ഷാ ബോര്‍ഡ്), അബ്ദുല്ല മൗലവി ക്ലായിക്കോട്, മഷ്ഹൂദ് ഫാളിലി (പ്രസിദ്ധീകരണം), അബൂബക്കര്‍ സിദ്ദീഖ് സഖാഫി, അബ്ദുല്‍ കരീം സഖാഫി (ക്ഷേമനിധി) എന്നിവരെ തെരഞ്ഞെടുത്തു. സി.എ. ഹമീദ് മൗലവി സ്വാഗതവും ഷാനവാസ് മദനി നന്ദിയും പറഞ്ഞു.
Keywords : Kanhangad, Samastha, Kasaragod, Kerala, Madrasa, Basheer Mangayam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.