ലോസ് ഏഞ്ചല്‍സില്‍ ഇന്ത്യയെ നയിക്കാന്‍ സുമേഷ്
Jun 27, 2015, 18:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/06/2015) ലോസ് ഏഞ്ചല്‍സിലെ വോളിബോള്‍ കോര്‍ട്ടില്‍ പന്തുമായി ഇന്ത്യയെ നയിക്കുന്നത് കാഞ്ഞങ്ങാടുകാരനായ സുമേഷ്. ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളിലെ വോളിബോള്‍ താരമാണ് സുമേഷ്. ജൂലൈ 21ന് അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസ് 2015 ലാണ് സുമേഷ് ഇന്ത്യന്‍ ടീമിനെ നയിക്കുക.
140 രാഷ്ട്രങ്ങളില്‍ നിന്നായി വിഭിന്ന ശേഷിയുളള 6000 ത്തോളം പ്രതിഭകളാണ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് മത്സരവേദിയില്‍ എത്തുക. ഇന്ത്യയില്‍ നിന്നുളള 280 പേരില്‍ കേരളത്തില്‍ നിന്ന് 30 കായികതാരങ്ങളും ഉണ്ടാകും. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ റാണിയാണ് കേരളത്തില്‍ നിന്നുളളവരെ അനുഗമിക്കുന്നത്.
ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നടന്ന നാഷണല്‍ പ്രിപ്പറേറ്ററി ടെസ്റ്റില്‍ അഞ്ച് ദേശീയ താരങ്ങളില്‍ ഒരാളായി തെരെഞ്ഞെടുക്കപ്പെട്ട സുമേഷ് കാസര്‍കോട് പൊന്‍മാലത്ത് താമസിക്കുന്ന സേതുമാധവന്റെയും ശ്രീലതയുടെയും മകനാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement: