യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന് ജാമ്യം
Apr 4, 2012, 15:35 IST
കാഞ്ഞങ്ങാട്: മര്‍ദ്ദനവും മാനസികമായ പീഡനവുമേറ്റ് യുവതി ആത്മഹത്യ ചെയ്ത കേസില്‍ റിമാന്റിലായ ഭര്‍ത്താവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വെസ്റ്റ് എളേരി കരുവംകയത്തെ കെ.പി.തോമസ് എന്ന സണ്ണിയെയാണ് (42) ഹൈക്കോടതി ജാമ്യത്തില്‍ വിട്ടത്.
ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സണ്ണി ചൊവ്വാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ ഹാജരായി.
സണ്ണിയുടെ ഭാര്യ ലിസി ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് രാത്രി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ലിസിയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു.
ലിസിയുടെ മകളും മാലോം കസബ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ സനുമോളുടെ പരാതി പ്രകാരമാണ് സണ്ണിക്കെതിരെ പോലീസ് കേസെടുത്തത്. ഫെബ്രുവരി രണ്ടിന് രാത്രി മദ്യപിച്ച് വീട്ടിലെത്തിയ സണ്ണി ഭാര്യ ലിസിയെ മര്‍ദ്ദിക്കുകയും സ്വത്തിന്റെ പേരില്‍ ശകാരിച്ച് മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്ത് ലിസി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ലിസിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ തീയണച്ച ശേഷം യുവതിയെ ജില്ലാശുപത്രിയിലെത്തിക്കുകയായിരുന്നു.
ലിസിയുടെ മൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി 10നാണ് ലിസി മരണപ്പെട്ടത്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് സണ്ണിക്കെതിരെ പോലീസ് കേസെടുത്തത്. ലിസിയുടെ മരണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സണ്ണിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയിലാണ് സണ്ണിക്ക് ജാമ്യം നല്‍കിയത്.

Keywords: Kanhangad, kasaragod, Kerala, case, court order,