ടൈറ്റാനിയം: ആരും രാജിവെക്കേണ്ടെന്ന കോട്ടയത്തെ വിശദീകരണം സുധീരന്‍ കാഞ്ഞങ്ങാട്ടും ആവര്‍ത്തിച്ചു
Aug 30, 2014, 13:52 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.08.2014) ടൈറ്റാനിയം കേസില്‍ കോടതി കേസെടുക്കാന്‍ ഉത്തരവിട്ടതിന്റെ പേരില്‍മാത്രം മുഖ്യമന്ത്രിയോ രമേശ് ചെന്നിത്തല ഉള്‍പെടെയുള്ള മന്ത്രിമാരോ രാജിവെക്കേണ്ടതില്ലെന്ന കോട്ടയത്തെ വിശദീകരണം സുധീരന്‍ കാഞ്ഞങ്ങാട്ടും ആവര്‍ത്തിച്ചു. ടൈറ്റാനിയം കേസിനെ സംബന്ധിച്ചുള്ള കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും സുധീരന്‍ ഒഴിഞ്ഞുമാറി.
അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കെ.പി.സി.സി. പ്രസിഡന്റ് ടൈറ്റാനിയം കേസില്‍ അതിന് വിരുദ്ധമായ സമീപനം സ്വീകരിച്ചതിനെകുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് കോടതി കേസെടുക്കാന്‍ പറഞ്ഞതുകൊണ്ടുമാത്രം ആരും രാജിവെക്കേണ്ടതില്ലെന്ന് കോട്ടയത്ത് പറഞ്ഞകാര്യം സുധീരന്‍ ആവര്‍ത്തിച്ചത്. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പുനസംഘടന ആഗസ്റ്റ് 31ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചതിനെകുറിച്ച് ചോദിച്ചപ്പോള്‍ 1,550 ബൂത്ത് കമ്മിറ്റികളില്‍കൂടി വരാനുള്ളതുകൊണ്ടാണ് പുനസംഘടന നീണ്ടുപോയതെന്ന് സുധീരന്‍ വ്യക്തമാക്കി. പുനസംഘടന കാര്യം സെപ്തംബര്‍ 10, 11 തീയതികളില്‍ ചേരുന്ന കെ.പി.സി.സി. യോഗം ചര്‍ചചെയ്ത് പുനസംഘടന തീയ്യതി നിശ്ചയിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി. സംശുദ്ധിയുള്ളവരെ പാര്‍ട്ടിയില്‍ കൂടുതലായി കൊണ്ടുവരാനുള്ള നടപടിക്കാണ് കെ.പി.സി.സി. ശ്രമിക്കുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
സെപ്തംബറില്‍തന്നെ പുനസംഘടന നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ റെയില്‍വേ സ്റ്റേഷനില്‍ കാഞ്ഞങ്ങാട് ബ്ലോക്ക കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരനും മറ്റുനേതാക്കളും ചേര്‍ന്ന് സുധീരനെ സ്വീകരിച്ചു. കോണ്‍ഗ്രസ് നേതാവ് അഡ്വ. എം.സി. ജോസിന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുധീരന്‍.

Also Read:
യാത്രക്കാരിക്ക് പേറ്റുനോവ്: ദീര്‍ഘദൂര ട്രെയിന്‍ സ്റ്റോപ്പില്ലാത്ത സ്റ്റേഷനില്‍ നിര്‍ത്തി

Keywords : Titanium Case, Resign, VM Sudheeran, Kanhangad, Kerala, Kasaragod, Chief Minister, Oommen Chandy.