സ്‌കൂള്‍ കലോത്സവം: മത്സരാര്‍ത്ഥിയുടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു
Jan 20, 2012, 16:07 IST
രോഹിത് പങ്കെടുത്ത ഓര്‍ക്കസ്ട്ര മത്സരം കഴിഞ്ഞ ദിവസം നടന്നിരുന്നു. മത്സരത്തില്‍ ഈ ടീം എഗ്രേഡ് നേടി. ശനിയാഴ്ച രോഹിതിന്റെ നേതൃത്വത്തില്‍ ഗാനമേള അവതരിപ്പിക്കേണ്ടതായിരുന്നു. ഇതിനുള്ള തയ്യാറെടുപ്പിനിടെയാണ് രോഹിതിന്റെ പിതാവ് സുധാകരന്‍ ഭണ്ഡാരി മരണത്തിലേക്ക് യാത്രയായത്. സുധാകരന്റെ മരണത്തെതുടര്‍ന്ന് ശനിയാഴ്ച നടക്കുന്ന ഗാനമേള മത്സരം ദുര്‍ഗ്ഗാ സ്‌കൂള്‍ ടീം ഉപേക്ഷിച്ചു. മൃതദേഹം ശനിയാഴ്ച ഉച്ചയോടെ തൃശ്ശൂരില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുവരുന്നുണ്ട്.
Keywords: Obituary, Thrissur, Kanhangad, Kasaragod