city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സബ്‌രജിസ്റ്റാര്‍ കസേരക്ക് വേണ്ടി പിടിവലി

സബ്‌രജിസ്റ്റാര്‍ കസേരക്ക് വേണ്ടി പിടിവലി
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് സബ്‌രജിസ്റ്റാര്‍ കസേരക്ക് വേണ്ടി ഉദ്യോഗസ്ഥ തലത്തില്‍ പിടിവലിമുറുകി. ഇപ്പോഴത്തെ സബ്‌രജിസ്റ്റാര്‍ എ ദാമോദരന്‍ മാര്‍ച്ച് 31 ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയാണ്. ദാമോദരന് പകരം പുതിയ സബ് രജിസ്റ്റാറെ നിയമിക്കുന്നതിന് ഉദ്യോസഗസ്ഥ തലത്തില്‍ കിടമത്സരം നടക്കുകയാണെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അറിയുന്നു.

ഉമ്മന്‍ചാണ്ടിയുടെ കീഴില്‍ മന്ത്രിസഭയില്‍ രജിസ്റ്റാര്‍ വകുപ്പ് കൈകാര്യം ചെയ്ത് വന്നിരുന്നത് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗമാണ്. മന്ത്രി ടി എം ജേക്കബിന്റെ മരണത്തെ തുടര്‍ന്ന് ഈ വകുപ്പില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാക്കള്‍ക്ക് ഇപ്പോള്‍ കഴിയുന്നില്ല.
പിറവം ഉപതിരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബ് ജയിച്ച് മന്ത്രിയായാലേ ജേക്കബ് ഗ്രൂപ്പ് നേതാക്കള്‍ സജീവമാകുകയുള്ളൂ. അതുവരെ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഭരണവും നിയന്ത്രണവും പൂര്‍ണ്ണമായും ഉദ്യോഗസ്ഥ ലോബിക്ക് തന്നെ. ഇത് നന്നായി അറിയുന്ന ഉദ്യോഗസ്ഥ ലോബി ഈ മാസം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന രിജസ്‌ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പകരക്കാര്‍ക്കുവേണ്ടി കരുനീക്കം ശക്തമാക്കുകയായിരുന്നു.

കാസര്‍കോട് ജില്ലയില്‍ കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗത്തിലെ ചില നേതാക്കള്‍ ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാറിനോടും മറ്റും പിറവം ഫണ്ടിലേക്ക് പതിനായിരക്കണക്കിന് രൂപ ആവശ്യപ്പെട്ട സംഭവം ഏറെ വിവാദമായിരുന്നു. സബ്‌രജിസ്റ്റാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പുതിയകോട്ടയില്‍ വ്യാപകമായ പോസ്റ്റര്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതാണ്. ഇതിനെതിരെ എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയുള്ള സര്‍വ്വീസ് സംഘടനകള്‍ പരസ്യമായി രംഗത്ത് വരികയും കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം നേതാക്കളെ നിലക്ക് നിര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ പണം ആശിച്ച് കഴിഞ്ഞിരുന്ന നേതാക്കള്‍ തലയൂരി. രജിസ്‌ട്രേഷന്‍ വകുപ്പില്‍ ജില്ലയിലും ഉദ്യോഗസ്ഥല ലോബി തന്നെയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

പുതിയ ഹൊസ്ദുര്‍ഗ് സബ്‌രജിസ്റ്റാറായി മൂന്ന് പേരുകളാണ് ഉയര്‍ന്നിട്ടുള്ളത്. നീലേശ്വരം സബ്‌രജിസ്റ്റാന്‍ ഓഫീസിലിവെ ഹെഡ് ക്ലാര്‍ക്ക് ഗോപാലകൃഷ്ണന്‍, ഉദുമ സബ് രജിസ്റ്റാര്‍ കുന്നൂച്ചി വിജയന്‍, കാസര്‍കോട് നിന്നുള്ള എന്‍ മോഹന്‍ നായക് എന്നീ പേരുകളാണ് ഹൊസ്ദുര്‍ഗിലേക്ക് പരിഗണിച്ച് വരുന്നത്.

Keywords: Sub registar, Post, Hosdurg, Kanhangad, kasaragod, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia