നിത്യാനന്ദാ വിദ്യാകേന്ദ്രം അഴിമതികേസില്‍ പ്രതിയായ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ ബന്ദിയാക്കി; അനിശ്ചിതകാല പഠിപ്പുമുടക്ക്
Jun 30, 2015, 12:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/06/2015) നിത്യാനന്ദാ വിദ്യാകേന്ദ്രം അഴിമതിക്കേസില്‍ പ്രതിയായ നിത്യാനന്ദാ കോളജ് ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബന്ദിയാക്കി.
കോളജ് പ്രിന്‍സിപ്പല്‍ രാജേഷ് റൈയെയാണ് തിങ്കളാഴ്ച ഉച്ചയോടെ വിദ്യാര്‍ത്ഥികള്‍ ബന്ദിയാക്കിയത്. കോളജ് ഓഫീസും ക്ലാസ് മുറികളും വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. പ്രിന്‍സിപ്പല്‍ പോലീസ് എത്തുന്നതിന് മുമ്പേ മറ്റൊരു വഴിയിലൂടെ സ്ഥലം വിട്ടു.
ചൊവ്വാഴ്ചയും പ്രിന്‍സിപ്പല്‍ കോളേജില്‍ എത്തിയില്ല. അതേസമയം എസ്എഫ്‌ഐ സമരം ചൊവ്വാഴ്ചയും തുടര്‍ന്നു. പ്രിന്‍സിപ്പലിനെ കോളജില്‍ നിന്നും പുറത്താക്കുന്നതുവരെ സമരം തുടരുമെന്ന് എസ്എഫ്‌ഐ എഞ്ചിനീയറിംഗ് കോളജ് യൂണിറ്റ് വ്യക്തമാക്കി. കോളജിലെ ജീവനക്കാരേയും വിദ്യാര്‍ത്ഥികള്‍ അകത്തുകടക്കാന്‍ ്അനുവദിച്ചില്ല. എന്നാല്‍ ജീവനക്കാര്‍ വീട്ടില്‍പോകുന്നത് പ്രിന്‍സിപ്പല്‍ ഫോണ്‍വഴി വിലക്കുകയും ചെയ്തിട്ടുണ്ട്. ഇതുമൂലം ജീവനക്കാര്‍ക്ക് കോളജിന് പുറത്ത് കാത്തുനില്‍ക്കേണ്ട ഗതികേടാണ് ഉണ്ടായത്.
ചൊവ്വാഴ്ച കോളജില്‍ ക്ലാസ് നടന്നില്ല. നിത്യാനന്ദ എഞ്ചിനീയറിംഗ് കോളജില്‍ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ അടക്കം ആറ് പ്രമുഖര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
പഠിപ്പുമുടക്കിയ വിദ്യാര്‍ത്ഥികളുമായി ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം വിദ്യാകേന്ദ്രം സെക്രട്ടറി പ്രേമാനന്ദും മറ്റു ഡയറക്ടര്‍മാരും ചര്‍ച്ചനടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
വിദ്യാകേന്ദ്രം അഴിമതിക്കാര്‍ക്ക് അക്ഷയഖനി; ലക്ഷങ്ങള്‍ ഒഴുകി പോയതിന് കണക്കില്ല
നിത്യാനന്ദ പോളിടെക്നിക്കിലെയും എഞ്ചിനീയറിംഗ് കോളജിലെയും ഉദ്യോഗ നിയമനങ്ങളില്‍ കോഴ വിവാദം
25,000 രൂപ ശമ്പളം പറ്റിയ പ്രിന്‍സിപ്പളിനെ പറത്തി മംഗളൂരുവിലെ പ്രിന്‍സിപ്പളെത്തി; മാസ ശമ്പളം 1.35 ലക്ഷം
കാഞ്ഞങ്ങാട് ശ്രീ നിത്യാനന്ദ വിദ്യാകേന്ദ്രം അഴിമതി: 6 പ്രമുഖര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു
Keywords: Kanhangad, SFI, Protest, College, Kerala, Nithyananda College Of Engineering, Principal, Advertisement Royal Silks.
Advertisement:
കോളജ് പ്രിന്‍സിപ്പല്‍ രാജേഷ് റൈയെയാണ് തിങ്കളാഴ്ച ഉച്ചയോടെ വിദ്യാര്‍ത്ഥികള്‍ ബന്ദിയാക്കിയത്. കോളജ് ഓഫീസും ക്ലാസ് മുറികളും വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. പ്രിന്‍സിപ്പല്‍ പോലീസ് എത്തുന്നതിന് മുമ്പേ മറ്റൊരു വഴിയിലൂടെ സ്ഥലം വിട്ടു.
ചൊവ്വാഴ്ചയും പ്രിന്‍സിപ്പല്‍ കോളേജില്‍ എത്തിയില്ല. അതേസമയം എസ്എഫ്‌ഐ സമരം ചൊവ്വാഴ്ചയും തുടര്‍ന്നു. പ്രിന്‍സിപ്പലിനെ കോളജില്‍ നിന്നും പുറത്താക്കുന്നതുവരെ സമരം തുടരുമെന്ന് എസ്എഫ്‌ഐ എഞ്ചിനീയറിംഗ് കോളജ് യൂണിറ്റ് വ്യക്തമാക്കി. കോളജിലെ ജീവനക്കാരേയും വിദ്യാര്‍ത്ഥികള്‍ അകത്തുകടക്കാന്‍ ്അനുവദിച്ചില്ല. എന്നാല്‍ ജീവനക്കാര്‍ വീട്ടില്‍പോകുന്നത് പ്രിന്‍സിപ്പല്‍ ഫോണ്‍വഴി വിലക്കുകയും ചെയ്തിട്ടുണ്ട്. ഇതുമൂലം ജീവനക്കാര്‍ക്ക് കോളജിന് പുറത്ത് കാത്തുനില്‍ക്കേണ്ട ഗതികേടാണ് ഉണ്ടായത്.
ചൊവ്വാഴ്ച കോളജില്‍ ക്ലാസ് നടന്നില്ല. നിത്യാനന്ദ എഞ്ചിനീയറിംഗ് കോളജില്‍ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ അടക്കം ആറ് പ്രമുഖര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
പഠിപ്പുമുടക്കിയ വിദ്യാര്‍ത്ഥികളുമായി ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം വിദ്യാകേന്ദ്രം സെക്രട്ടറി പ്രേമാനന്ദും മറ്റു ഡയറക്ടര്‍മാരും ചര്‍ച്ചനടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
Related News
കാഞ്ഞങ്ങാട്ടെ നിത്യാനന്ദാശ്രമം-വിദ്യകേന്ദ്രം അഴിമതി