കുട്ടമത്ത് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുന്നിടിക്കുന്നത് റവന്യു അധികാരികള്‍ തടഞ്ഞു
Sep 12, 2013, 23:28 IST
ചെറുവത്തൂര്‍: റെയില്‍വേക്ക് വേണ്ടിയാണെന്ന് പറഞ്ഞ് കുട്ടമത്ത് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം ദിവസങ്ങളായി കുന്നിടിക്കുന്നത് സ്കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. 15ഓളം ലോറികളിലായാണ് ദിവസങ്ങളായി കുന്നിടിച്ച് മണ്ണ് കടത്തിയത്.
ഇതിനെതിരെയാണ് സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കുന്നിടിക്കുന്ന സ്ഥലത്തേക്ക് പ്രകടനമായി എത്തി പ്രതിഷേധ കൂട്ടായ്മ നടത്തിയത്. വിവരമറിഞ്ഞ് റവന്യു അധികാരികള്‍ സ്ഥലത്തെത്തുകയും അനുമതിയില്ലാതെ കുന്നിടിക്കുന്നത് നിര്‍ത്തി വെപ്പിക്കുകയും ചെയ്തു.
ജൈവസമ്പന്നമായ കുന്ന് ഇടിച്ചുനിരത്തി മണ്ണെടുത്ത് കൊണ്ടുപോകുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുത്താണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്. പ്രതിഷേധ കൂട്ടായ്മയില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ സുരേഷ് ബാബു, എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ പി.ഗീത എന്നിവര്‍ സംസാരിച്ചു.
Keywords: Students protest against destruction of hill, Cheruvathur, kasaragod, Kanhangad, school, Students, Railway, Kuttamath, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.