രക്താര്‍ബുദം ബാധിച്ച രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
Feb 23, 2013, 16:03 IST
അജാനൂര്‍: മഡിയന്‍ ഗവ. എല്‍. പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ശിവവരണ്‍ (എട്ട്) മംഗലാപുരം വെന്‍ലോക്ക് ആശുപത്രിയില്‍ മരണപ്പെട്ടു.
രക്താര്‍ബുദം ബാധിച്ച് ഒരാഴ്ചയായി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അന്യദേശ മാര്‍ബിള്‍ തൊഴിലാളിയായ റാംവരണ്‍-ആശ ദമ്പതികളുടെ നാല് മക്കളില്‍ ഏക ആണ്‍കുട്ടിയാണ്.
മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശികളായ ശിവവരണിന്റെ കുടുംബം വര്‍ഷങ്ങളായി മഡിയനിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് വരികയാണ്. ശിവവരണിന്റെ രോഗ ചികിത്സക്കായി നാട്ടുകാര്‍ ചികിത്സാ സഹായക്കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തി വരികയായിരുന്നു. കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ ഗ്വാളിയോറിലേക്ക് കൊണ്ടുപോയി.

Keywords: Cancer, Student, Obituary, Ajanur, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.