|
Venu |
കാസര്‍കോട്: മടിക്കൈ അടുക്കത്ത്പറമ്പില്‍ കാഞ്ഞിരവളപ്പില്‍വേണുവിനെ സദാചാര പോലീസ് ചമഞ്ഞ് തലക്കടിച്ച് കൊന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുസ്ലിം യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്റഫ് ആവശ്യപ്പെട്ടു. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റേഡിയം പരിസരത്തുനിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ സദാചാര പോലീസെന്ന്പറഞ്ഞ് നിരപരാധികളെ അറസ്റു ചെയ്ത് ജയിലിലടക്കുകയും പിന്നീട് സദാചാരപോലീസിനെതിരെ ജാഥ നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പ്രതികളായി വരികയും ചെയ്തു.സി.പി.എമ്മിന് സ്വാധീനമുള്ള പ്രദേശത്ത് നടന്ന കൊലപാതകത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Keywords: Madikai Murder, Enquiry, Youth League, Kasaragod