തെരുവ് നായശല്യം; സ്ത്രീകളും കുട്ടികളും ഭീതിയില്‍
Jun 9, 2012, 11:00 IST
അമ്പലത്തറ: കോടോം - ബേളൂര്‍, പുല്ലൂര്‍ - പെരിയ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കളുടെ ആക്രമണം വ്യാപകമാകുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഇതുമൂലം കടുത്ത ഭീതിയിലാണ്. അമ്പലത്തറ, മൂന്നാംമൈല്‍, പാറപ്പള്ളി, കോട്ടപ്പാറ, വാഴക്കോട് എന്നിവിടങ്ങളിലും ഒടയംചാല്‍, ഇരിയ, എണ്ണപ്പാറ, തായന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ അഴിഞ്ഞാട്ടംമൂലം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്.
മൂന്നാംമൈലില്‍ കഴിഞ്ഞ ദിവസം നിരവധി ആടുകള്‍ക്ക് നായ്ക്കളുടെ കടിയേറ്റു. ഒടയംചാലില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 20 ഓളം പേരെയാണ് തെരുവ് നായ്ക്കള്‍ കടിച്ച് പരിക്കേല്‍പ്പിച്ചത്. ആടുകള്‍ക്ക് പുറമെ കന്നുകാലികളെയും നായ്ക്കള്‍ ആക്രമിക്കുന്നുണ്ട്.
ഒടയംചാലില്‍ പേപ്പട്ടിയുടെ കടിയേറ്റ മൂന്നു പശുക്കള്‍ക്കാണ് പേ ഇളകിയത്. ഇതില്‍ ഒരു പശുവിനെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു. നായ്ക്കളുടെ ശല്യം കാരണം സ്‌കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന കുട്ടികളാണ് ഏറെയും ദുരിതമനുഭവിക്കുന്നത്. പല കുട്ടികളും മദ്രസകളിലേക്ക് പോകാന്‍ ഭയക്കുന്ന സ്ഥിതിവരെ ഉണ്ടായിരിക്കുന്നു.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലിക്ക് പോകാനും കൂട്ടത്തോടെ എത്തുന്ന നായ്ക്കള്‍ തടസമാവുകയാണ്. പഞ്ചായത്ത് അധികൃതര്‍ക്കും മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കും നായ ശല്യം സംബന്ധിച്ച് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല. നായ്ക്കള്‍ ക്ക് പുറമെ ഗ്രാമ പ്രദേശങ്ങളിലെ കുറ്റിക്കാടുകളില്‍ ഭ്രാ ന്‍ കുറുക്കന്മാരും സൈ്വര്യ വിഹാരം നടത്തുകയാണ്. ക ഴിഞ്ഞ ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവാവി നെ അസാമാന്യ വലിപ്പമുള്ള ഒരു ഭ്രാന്തന്‍ കുറുക്കന്‍ ഓടിച്ചുവെങ്കിലും കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

Keywords: Kasaragod, Kerala, Dog, Kanhangad, Women, Childrens