city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരത്ത് തെരുവു നായ്ക്കളുടെ ആക്രമണം; 5 പേര്‍ ആശുപത്രിയില്‍

നീലേശ്വരം: (www.kasargodvartha.com 27/07/2015) നീലേശ്വരത്ത് തെരുവ് നായ്ക്കളുടെ ആക്രമം പതിവായി. ജനങ്ങള്‍ തെരുവിലിറങ്ങാന്‍ വരെ ഭയക്കുന്ന അവസ്ഥയാണ് ഇവിടെ. തിങ്കളാഴ്ച രാവിലെ നഗരസഭാ ഓഫീസിന് മുന്‍വശത്തുള്ള ഹോട്ടലിന് സമീപത്ത് വെച്ച് പിതാവിനോടൊപ്പം എത്തിയ ആറ് വയസുകാരനെ തെരുവ് നായ ആക്രമിച്ചു. ചീമേനി പോത്താങ്കണ്ടത്തെ ദാവൂദിന്റെ മകന്‍ മാജിദാണ് (ആറ്) തെരുവ് നായയുടെ ആക്രമത്തിനിരയായത്.

കുട്ടിയുടെ വലതു കണ്ണിനും ഇടതുഭാഗം മുഖത്തിനുമാണ് പരിക്കേറ്റത്. മാജിദിനെ ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഇതേ നായ ഉച്ചയ്ക്ക് രാജാറോഡ് ജംഗ്ഷനില്‍ ലോട്ടറി വില്‍പനക്കാരന്‍ മൂലപ്പള്ളി കൂട്ടത്തിലറ ദേവസ്ഥാനത്തെ ആചാരക്കാരനുമായ നീലേശ്വരത്തെ വാഴക്കോടന്‍ ബാബു (39), ഓട്ടോ ഡ്രൈവര്‍ വട്ടപ്പൊയിലിലെ കെ.ജി ചന്ദ്രന്‍ (48) എന്നിവരെയും ആക്രമിച്ചു. ഇവര്‍ തേജസ്വിനി ആശുപത്രിയില്‍ ചികിത്സ തേടി.

ചന്ദ്രന്റെ മൂക്കിനും വലത് കൈത്തണ്ടയിലും കടിയേറ്റു. വാഴക്കോടന്‍ ബാബുവിന്റെ ഇടത് കൈപ്പടയ്ക്കാണ് കടിയേറ്റത്. നീലേശ്വരം നഗരസഭയിലെ കൗണ്‍സിലര്‍മാരായ കാര്‍ത്ത്യായനിക്ക് പടിഞ്ഞാറ്റംകൊഴുവലില്‍ വെച്ചും വി.വി ഗോപാലന് കാര്യങ്കോട് വെച്ചും തെരുവ് നായയുടെ കടിയേറ്റിരുന്നു. തെരുവ് നായ്ക്കളെ പിടികൂടി കൊല്ലാന്‍ നഗരസഭ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി പറഞ്ഞത്. എന്നാല്‍ ഇതുവരെ മേല്‍നടപടിയൊന്നും ഉണ്ടായിട്ടില്ല.
നീലേശ്വരത്ത് തെരുവു നായ്ക്കളുടെ ആക്രമണം; 5 പേര്‍ ആശുപത്രിയില്‍

Keywords : Nileshwaram, Dog bite, Kanhangad, Kerala, Hospital, Treatment, Injured, Majid, Babu, K.G Chandran, Karthyayani, V.V Gopalan, Advertisement  Amaze Furniture

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia