city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്രെയിനിനു നേരെ വീണ്ടും കല്ലേറ്; എസ്.ഐയും പോലീസുകാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാഞ്ഞങ്ങാട്: ഓടുന്ന ട്രെയിനിനു നേരെ വീണ്ടും കല്ലേറ്. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസിനാണ് ഞായറാഴ്ച രാത്രി ഏഴ് മണിയോടെ അജാനൂര്‍ ചിത്താരിയില്‍വെച്ച് കല്ലേറുണ്ടായത്. എസ്. 7 കോച്ചിനാണ് കല്ലേറ്‌കൊണ്ടത്.

റെയില്‍വേ എസ്.ഐ സുകുമാരനും അഞ്ച് പോലീസുകാരും ഡ്യൂട്ടിക്കായി ഈ ട്രെയിനിലുണ്ടായിരുന്നു. സംഭവവുമായിബന്ധപ്പെട്ട് റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മംഗലാപുരത്തിനും ചെറുവത്തൂരിനും ഇടയില്‍ പലസ്ഥലങ്ങളില്‍വെച്ചും ഇതിന് മുമ്പ് കല്ലേറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ട്രെയിനില്‍ പോലീസിന്റെ നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഇതിനിടയിലാണ് വീണ്ടും കല്ലേറുണ്ടായത്. എസ്.ഐ. അടക്കമുള്ള പോലീസുകര്‍ തലനാരിഴയ്ക്കാണ് കല്ലേറില്‍നിന്നും രക്ഷപ്പെട്ടത്. എസ്. 7 കോച്ചില്‍ കല്ലേറ് ഉണ്ടായപ്പോള്‍ യാത്രക്കാര്‍ കുറവായിരുന്നു.
ട്രെയിനിനു നേരെ വീണ്ടും കല്ലേറ്; എസ്.ഐയും പോലീസുകാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
File Photo

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Train, Stone pelting, Police, Kanhangad, Case, Kerala.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia