നഗരസഭകളില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് റെയിഡ്
Feb 27, 2012, 18:05 IST
കാസര്‍കോട്: നഗരസഭകളില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് റെയിഡ് നടത്തി. കാസര്‍കോട് ജില്ലയില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലാണ് റെയിഡ് നടന്നത്. കെട്ടിട നിര്‍മ്മാണം, വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ്, ജനന മരണ രജിസ്‌ട്രേഷന്‍ തുടങ്ങിയ കാര്യങ്ങളാണ് വിജിലന്‍സ് പരിശോധിച്ചത്. വിവിധ കേസുകളുമായി ബന്ധപ്പെട്ട ഫയലുകലും മറ്റും പരിശോധിച്ചു. ഉച്ചയ്ക്ക് 11 മണിയോടെയാണ് റെയിഡ് തുടങ്ങിയത്. വൈകിട്ട് അഞ്ച് മണിയോടെയാണ് അവസാനിച്ചത്. അനധികൃതമായി കെട്ടിട നിര്‍മാണത്തിന് ലൈസന്‍സ് നല്‍കിയ കെട്ടിടങ്ങളുടെ സൈറ്റ് സന്ദര്‍ശനവും നടത്തി. കാസര്‍കോട്ട് പാര്‍ക്കിംഗ് സൗകര്യമില്ലാത്ത പത്ത് കെട്ടിടങ്ങള്‍ കണ്ടെത്തിട്ടുണ്ട്. ഇവയില്‍ ചില കെട്ടിടത്തിന് സര്‍ക്കാര്‍ ഇളവ് അനുവധിച്ചിട്ടുണ്ട. കാസര്‍കോട്ട് റെയിഡിന് സി.ഐ ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട്ടെ റെയിഡിന് ഡി.വൈ.എസ്.പി പി കുഞ്ഞിരാമന്‍, നീലേശ്വരത്തെ റെയിഡിന് സി.ഐ സുധാകരന്‍ എന്നിവര്‍ റെയിഡ് നടത്തി. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ലൈസന്‍സ് പുതുക്കിയിട്ടിലെന്നും കണ്ടെത്തി. ഓപ്പറേഷന്‍ ടൂ ടയര്‍ എന്നാണ് റെയിഡിന് പേര്‍ കൊടുത്തത്.
Keywords: Kasaragod, Anti Corruption Bureau, Kanhangad, Vigilance, kasaragodvartha, kasaragodnews.