പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക: കെ.എസ്.എസ്.പി
Jun 1, 2013, 07:58 IST
കാഞ്ഞങ്ങാട്: പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് പെന്‍ഷന്‍ ഭവനില്‍ ചേര്‍ന്ന കെ.എസ്.എസ്.പി യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപെട്ടു. യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി വി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.സി. അഗസ്റ്റിന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജൂണ്‍ 26ന് നടക്കുന്ന യുണിറ്റ് കണ്‍വെന്‍ഷനും 25ന് നടക്കുന്ന ബ്ലോക്ക് തല ധര്‍ണയും വിജയിപ്പിക്കാന്‍ മുഴുവന്‍ പെന്‍ഷന്‍കാരോടും അഭ്യര്‍ത്ഥിച്ചു.
Keywords: Pension, KSSP, Unit committee, Meeting, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News