പ്രണയ വിവാഹത്തെ ചൊല്ലി കത്തിക്കുത്ത്; രണ്ടുപേര്‍ക്കെതിരെ കുറ്റപത്രം
Dec 18, 2012, 17:38 IST
നീലേശ്വരം: പ്രണയ വിവാഹത്തെ ചൊല്ലിയുണ്ടായ വൈരാഗ്യത്തിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് കുടുംബാംഗങ്ങളെ കഠാര കൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കരിന്തളം കാറളത്തെ കോമന്റെ മകന്‍ എന്‍. വിജീഷ്(27), കാറളം മീത്തലെ വീട്ടില്‍ കല്യാണിയുടെ മകന്‍ എം. സുധീഷ്(42) എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കിനാനൂര്‍ കാട്ടിപ്പൊയിലിലെ കമ്പിക്കാത്ത് കെ. സുധീഷിന്റെ (34) പരാതി പ്രകാരമാണ് വിജീഷിനും സുധീഷിനുമെതിരെ പോലീസ് കേസെടുത്തത്.
2012 ഏപ്രില്‍ 25 ന് പുലര്‍ച്ചെ 1 മണിയോടെയാണ് സംഭവം. കമ്പിക്കാത്ത് സുധീഷ് കുടുംബാംഗങ്ങളോടൊപ്പം വീടിനടുത്തുള്ള ചാമുണ്ഡേശ്വരി ക്ഷേത്ര ഉത്സവത്തിന് പോയിരുന്നു. തിരിച്ച് രാത്രി 12 മണിയോടെ ഇവര്‍ വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ അതിക്രമിച്ച് കടന്ന വിജീഷും മീത്തലെ വീട്ടില്‍ സുധീഷും കമ്പിക്കാത്ത് സുധീഷിന്റെ പിതാവിനെയും സഹോദരന്‍ രതീഷിനെയും കഠാര കൊണ്ട് കുത്തുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇരുവരെയും മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണുണ്ടായത്.
നേരത്തെ ഉത്സവ സ്ഥലത്ത് വെച്ച് വിജീഷിനെയും മീത്തലെ വീട്ടില്‍ സുധീഷിനെയും ഒരു സംഘം മര്‍ദ്ദിച്ചിരുന്നു. ഇതിന് പിന്നില്‍ കമ്പിക്കാത്ത് സുധീഷാണെന്ന് ആരോപിച്ചാണ് രണ്ടുപേരും വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ ആക്രമിച്ചത്.
കമ്പിക്കാത്ത് സുധീഷിന്റെ ബന്ധുവായ പെണ്‍കുട്ടിയെ വിജീഷിന്റെ സഹോദരന്‍ ഗോപിനാഥന്‍ അഞ്ച് വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം ചെയ്തിരുന്നു. ഇതേ ചൊല്ലിയുള്ള പ്രശ്‌നത്തിന്റെ തുടര്‍ച്ചയായാണ് വീട് കയറിയുള്ള അക്രമം.

Keywords : Kanhangad, Neeleswaram, Love, Issue, Attack, Case, N. Vijeesh, M. Sudheesh, K. Sudheesh, Temple, Family, Court, Kuttapathram, Kerala, Malayalam News.