city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വോട്ടര്‍പട്ടികയില്‍ ആധാര്‍ നമ്പര്‍ ഉള്‍പെടുത്താന്‍ വില്ലേജുകളില്‍ പ്രത്യേക ക്യാമ്പ് 12ന്

കാസര്‍കോട്: (www.kasargodvartha.com 04/04/2015) വോട്ടര്‍പട്ടികയുടെ ഡാറ്റാ ബേസില്‍ വോട്ടറുടെ ആധാര്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്താന്‍ ജില്ലയില്‍ വിപുലമായ പ്രത്യേക ക്യാമ്പ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.ഏപ്രില്‍ 12 ന് ജില്ലയിലെ എല്ലാ വില്ലേജുകളിലും താലൂക്ക് കേന്ദ്രങ്ങളിലും കളക്‌ട്രേറ്റിലിം ക്യാമ്പ് സംഘടിപ്പിക്കും. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ത വഹിച്ച് സംസാരിക്കുന്നകയായിരുന്നു അദ്ദേഹം.
വോട്ടര്‍പട്ടികയില്‍ ആധാര്‍ നമ്പര്‍ ഉള്‍പെടുത്താന്‍ വില്ലേജുകളില്‍ പ്രത്യേക ക്യാമ്പ് 12ന്

പത്ത് രൂപാ ഫീസ് നല്‍കി അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആധാര്‍ കാര്‍ഡ് നമ്പര്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം.ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലും കളക്‌ട്രേറ്റിലും മഞ്ചേശ്വരം, കാസര്‍കോട് ഹൊസ്ദുര്‍ഗ്ഗ്, വെളളരിക്കുണ്ട് താലൂക്ക് കേന്ദ്രങ്ങളിലുംക്യാമ്പ് നടത്തും. നിലവില്‍ കളക്‌ട്രേറ്റിലേയും താലൂക്ക് ഓഫീസുകളിലേയും തിരഞ്ഞെടുപ്പ് വിഭാഗങ്ങളില്‍ വോട്ടര്‍ സഹായ കേന്ദ്രങ്ങളില്‍ വിവരങ്ങള്‍ ലഭ്യമാണ്. ഇതിനു പുറമേ സമ്മതിദായകരെ സഹായിക്കുന്നതിനായാണ്  പ്രത്യേക ക്യാമ്പുകള്‍ നടത്തുന്നത്.  ഇന്റര്‍നെറ്റ് സൗകര്യമുളളവര്‍ക്ക് സ്വന്തം നിലയിലും അല്ലാത്തവര്‍ക്ക് ജില്ലാ/ താലൂക്ക് കേന്ദ്രങ്ങളിലെ വോട്ടര്‍ സഹായ കേന്ദ്രങ്ങള്‍ മുഖേനയും ആധാര്‍ നമ്പര്‍ ചേര്‍ക്കാം.

ഇങ്ങനെ അപേക്ഷിച്ച എല്ലാ വോട്ടര്‍മാര്‍ക്കും പുതിയ കളര്‍ പ്ലാസ്റ്റിക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഘട്ടം ഘട്ടമായി വിതരണം ചെയ്യും.  വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനും പൂര്‍ണമായ മേല്‍വിലാസം ഉള്‍പ്പെടുത്തുന്നതിനും പഴയ ഫോട്ടോ മാറ്റുന്നതിനും സാധിക്കും. വോട്ടര്‍ പട്ടിക സംബന്ധിച്ച അപേക്ഷകള്‍ അക്ഷയകേന്ദ്രങ്ങള്‍ ഈടാക്കുന്ന ഫീസ് ഏകീകരിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന്  പത്ത് രൂപയാണ് ഫീസ്. ബൂത്തുലെവല്‍ ഓഫീസര്‍ മുഖേന പുതിയ കളര്‍ പ്ലാസ്റ്റിക്  തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റുമ്പോള്‍ പത്ത് രൂപ നല്‍കണം.

കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.ഹമീദ് ഹാജി, ഗോവിന്ദന്‍ പളളിക്കാപ്പില്‍, എസ്.കുമാര്‍, തെരെഞ്ഞെടുപ്പ് ഡെപ്യുട്ടി കള്ക്ടര്‍ പി.കെ. ഉണ്ണികൃഷ്ണന്‍, കാഞ്ഞങ്ങാട് തഹസില്‍ദാര്‍ വൈ.എം.സി സുകുമാരന്‍, വെളളരിക്കുണ്ട് തഹസില്‍ദാര്‍ പി.കെ.ശോഭ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Voters list, Kanhangad, Adhaar. 


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia