city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോടിനെ ജൈവ കൃഷി ജില്ലയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദ്ധതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.11.2014) 'എന്‍ഡോസള്‍ഫാന്‍ ദുരന്തഭൂമിയായ കാസര്‍കോട് ജില്ലയെ പൂര്‍ണമായും ജൈവ ജില്ലയാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു. ദേശീയ ജൈവകൃഷി മിഷന്‍ നീലേശ്വരത്ത് സംഘടിപ്പിച്ച ജൈവ കര്‍ഷക സംഗമത്തില്‍ ദേശീയ ജൈവകൃഷി മിഷന്‍ ചെയര്‍മാന്‍ ശങ്കരനാരായണ റെഡ്ഡി പദ്ധതി വിശദീകരം നടത്തി.

കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ജില്ലയെന്ന നിലയില്‍ കാസര്‍കോടിന് വേണ്ടി മുന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക പദ്ധതിക്ക് തുടക്കമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. കീടനാശിനി പ്രയോഗം മൂലം നിരവധി മരണങ്ങള്‍ ജില്ലയില്‍ നടന്നിട്ടുണ്ട്. ഇതിന് പ്രതിവിധിയുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ക്ക് മാത്രമുള്ളതല്ല. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ മതസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളെയാണ് ആദ്യഘട്ടമെന്ന നിലയില്‍ പദ്ധതിയില്‍പെടുത്തിയിരിക്കുന്നത്. എന്നാല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് കാസര്‍കോട് ജില്ലക്കാണ്. ചുരുങ്ങിയത് 10 പേരടങ്ങുന്ന ഒരോ ജൈവ കര്‍ഷ കൂട്ടായ്മയ്ക്കും ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്രം സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന കര്‍ഷകര്‍ക്ക് അനുവദിക്കും. കൃഷി വകുപ്പ് വഴി ഫണ്ട് വകമാറ്റി ചിലവഴിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഹോര്‍ട്ടികള്‍ച്ചര്‍ വഴി സഹായം വിതരണം ചെയ്യുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇത് കര്‍ഷകര്‍ തിരിച്ചടക്കേണ്ടതില്ല. ഇതോടനുബന്ധിച്ച് നാഷണല്‍ ഡയറി ഡവലപ്പ്‌മെന്റ് ബോര്‍ഡിന്റെ പദ്ധതി മുഖേന പശുവളര്‍ത്തല്‍ വ്യാപിപ്പിക്കുന്നതിനായി കറവപശുവിനെ വാങ്ങാനുള്ള സബ്‌സിഡിയോടുകൂടിയുള്ള സാമ്പത്തിക സഹായവും നടപ്പിലാക്കും.

കര്‍ഷമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സുകുമാരന്‍ കാലിക്കടവ് അധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്‍. മുരളീധരന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.കെ. കുട്ടന്‍, ബിജെപി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, ഇന്ത്യന്‍ ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ സംസ്ഥാന കണ്‍വീനര്‍ സന്തോഷ്, വയനാട് ജില്ലാ പ്രസിഡണ്ട് ഇ.കെ. ഗംഗാധരന്‍, ഇടുക്കി ജില്ലാ പ്രസിഡണ്ട് ജയിംസ് ജോര്‍ജ്, കര്‍ഷക മോര്‍ച്ച സംസ്ഥാന സമിതി അംഗം ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസര്‍കോടിനെ ജൈവ കൃഷി ജില്ലയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദ്ധതി

Keywords : Kanhangad, District, Agriculture, Farming, Central Government, Special Agricultural project for Kasargod. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia