city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ട­മ്മയെ കൊല­പ്പെ­ടു­ത്തിയ കേസില്‍ മരു­മ­കന്റെ റി­മാന്‍ഡ് നീട്ടി

വീട്ട­മ്മയെ കൊല­പ്പെ­ടു­ത്തിയ കേസില്‍ മരു­മ­കന്റെ റി­മാന്‍ഡ് നീട്ടി


കാ­ഞ്ഞ­ങ്ങാ­ട്: വീ­ട്ട­മ്മ­യെ ക­ഴു­ത്തി­ന് പി­ടി­ച്ച് വീ­ടി­ന് വെ­ളി­യി­ലേ­ക്കെ­റി­ഞ്ഞ് കൊ­ല­പ്പെ­ടു­ത്തി­യ കേ­സില്‍ അ­റ­സ്റ്റി­ലാ­യ മ­രു­മ­ക­ന്റെ റി­മാന്‍ഡ് കോ­ട­തി നീ­ട്ടി. മാ­ലോം ചു­ള്ളി കാ­ര്യോ­ട്ട്­ചാ­ലി­ലെ മു­ന്ത­ന്റെ മ­കന്‍ ഉ­ദ­യകു­മാ­റി(36)ന്റെ റി­മാന്‍ഡാ­ണ് ഹൊ­സ്­ദുര്‍­ഗ് ജു­ഡീ­ഷ്യല്‍ ഒ­ന്നാം ക്ലാ­സ് മ­ജി­സ്‌­ട്രേ­റ്റ് (ര­ണ്ട്) കോ­ട­തി സെ­പ്­തം­ബര്‍ 20 വ­രെ നീ­ട്ടി­യ­ത്.

കാ­ര്യോ­ട്ട് ചാ­ലി­ലെ മ­ധു­വി­ന്റെ ഭാ­ര്യ ഓ­മ­ന(51)യെ കൊ­ല­പ്പെ­ടു­ത്തി­യ കേ­സില്‍ പ്ര­തി­യാ­യ ഉ­ദ­യ കു­മാ­റി­നെ ഈ­യി­ടെ­യാ­ണ് വെ­ള്ള­രി­ക്കു­ണ്ട് സി ഐ അ­നില്‍കു­മാര്‍ അ­റ­സ്റ്റ് ചെ­യ്­ത­ത്. ഉ­ദ­യകു­മാ­റി­നെ ഹൊ­സ്­ദുര്‍­ഗ് ജു­ഡീ­ഷ്യല്‍ മ­ജി­സ്‌­ട്രേറ്റ് കോ­ട­തി ര­ണ്ടാ­ഴ്­ച­ത്തേ­ക്ക് റി­മാന്‍ഡ് ചെ­യ്യു­ക­യാ­യി­രു­ന്നു. ഓ­മ­ന­യു­ടെ മ­കള്‍ രാ­ധ(31)­യു­ടെ പ­രാ­തി പ്ര­കാ­ര­മാ­ണ് ഉ­ദ­യകു­മാ­റി­നെ­തി­രെ പോ­ലീ­സ് കു­റ്റ­ക­ര­മാ­യ ന­ര­ഹ­ത്യ­ക്ക് കേ­സെ­ടു­ത്ത­ത്.

2012 ജൂ­ലൈ 17 ന് രാ­ത്രി­യാ­ണ് കേ­സി­നാ­സ്­പ­ദ­മാ­യ സം­ഭ­വം. രാ­ധ­യു­ടെ ഭര്‍­ത്താ­വാ­യ ഉ­ദ­യകു­മാര്‍ നി­ത്യ­വും മ­ദ്യ­പി­ച്ച് വ­ന്ന് രാ­ധ­യെ­യും മാ­താ­വ് ഓ­മ­ന­യെ­യും മര്‍­ദിക്കു­ന്ന­ത് പ­തി­വാ­ണ്. ഇ­തു­മൂ­ലം മാ­താ­വി­നു­ള്ള ബു­ദ്ധി­മു­ട്ട് ക­ണ­ക്കി­ലെ­ടു­ത്ത് രാ­ധ ഉ­ദ­യകു­മാ­റി­നോ­ടൊ­പ്പം ഓ­മ­ന­യു­ടെ ത­റ­വാ­ട്ട് വീ­ട്ടി­ല്‍ താ­മ­സി­ച്ചി­രു­ന്നു. ജൂ­ലൈ ര­ണ്ടിന് രാ­ത്രി ഒമ്പത് മ­ണി­ക്ക് ഓ­മ­ന­യു­ടെ അ­യല്‍­വാ­സി ത­റ­വാ­ട്ട് വീ­ട്ടി­ലെ­ത്തി രാ­ധ­യോ­ട് ഓ­മ­ന സു­ഖ­മി­ല്ലാ­തെ കി­ട­പ്പി­ലാ­ണെ­ന്നും ഉ­ടന്‍ മാ­താ­വി­ന്റെ വീ­ട്ടില്‍ പോ­ക­ണ­മെ­ന്നും അ­റി­യി­ച്ചു.

ഇ­തേ­തു­ടര്‍­ന്ന് ഭര്‍­ത്താ­വി­നോ­ടൊ­പ്പം രാ­ധ എ­ത്തി­യ­പ്പോള്‍ ഓ­മ­ന ക­ട്ടി­ലില്‍ കി­ട­ക്കു­ന്ന­താ­ണ് ക­ണ്ട­ത്. നേ­ര­ത്തെ മ­ദ്യ­പി­ച്ച് വീ­ട്ടില്‍ വ­ന്ന ഉ­ദ­യകു­മാര്‍ ത­ന്നെ ക­ഴു­ത്തി­ന് പി­ടി­ച്ച് വീ­ടി­ന് പു­റ­ത്തേ­ക്ക് ത­ള്ളി­യെ­ന്നും ഇ­തേ­തു­ടര്‍­ന്ന് വീ­ട്ടു മു­റ്റ­ത്തേ­ക്ക് തെ­റിച്ച് വീ­ണ് ത­ന്റെ ക­ഴു­ത്തൊ­ടി­ഞ്ഞു­വെ­ന്നു­മാ­ണ് ഓ­മ­ന മ­ക­ളെ അ­റി­യി­ച്ച­ത്. ഓ­മ­ന­യും ഉ­ദ­യകു­മാ­റും ത­മ്മില്‍ വ­ഴ­ക്കു കൂ­ടി­യ­തി­ന്റെ ബ­ഹ­ളം കേ­ട്ടി­രു­ന്ന­താ­യി അ­യല്‍­വാ­സി­ക­ളും രാ­ധ­യെ ധ­രി­പ്പി­ച്ചു.

ഉ­ടന്‍­ത­ന്നെ രാ­ധ പ­രി­സ­ര­വാ­സി­ക­ളു­ടെ സ­ഹാ­യ­ത്തോ­ടെ ഓ­മ­ന­യെ ആ­ദ്യം വെ­ള്ള­രി­ക്കു­ണ്ടി­ലെ ആ­ശു­പ­ത്രി­യി­ലേ­ക്കും തു­ടര്‍­ന്ന് കാ­ഞ്ഞ­ങ്ങാ­ട്ടെ ജി­ല്ലാ­ശു­പ­ത്രി­യി­ലേ­ക്കും കൊ­ണ്ടു­വ­ന്നു. നി­ല ഗു­രു­ത­ര­മാ­യ­തി­നാല്‍ ഓ­മ­ന­യെ പി­ന്നീ­ട് പ­രി­യാ­രം മെ­ഡി­ക്കല്‍ കോ­ളേ­ജ് ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റു­ക­യാ­യി­രു­ന്നു.

രാ­ധ­യു­ടെ പ­രാ­തി പ്ര­കാ­രം ഉ­ദ­യകു­മാ­റി­നെ­തി­രെ പോ­ലീ­സ് ആ­ദ്യം വ­ധ­ശ്ര­മ­ത്തി­നാ­ണ് കേ­സെ­ടു­ത്തി­രു­ന്ന­ത്. ഇ­തു­സം­ബ­ന്ധി­ച്ച് പോ­ലീ­സ് അ­ന്വേ­ഷ­ണം ന­ട­ത്തു­ന്ന­തി­നി­ടെ ജൂ­ലൈ ഒ­മ്പ­തിന് ഓ­മ­ന പ­രി­യാ­ര­ത്ത് ചി­കി­ത്സ­യില്‍ ക­ഴി­യു­ന്ന­തി­നി­ടെ മ­ര­ണ­പ്പെ­ട്ടു.

ഓ­മ­ന­യു­ടെ മൃ­ത­ദേ­ഹം പോ­സ്റ്റു­മോര്‍­ട്ടം ചെ­യ്­ത­പ്പോള്‍ സു­ഷു­മ്‌­ന നാ­ഡി­ക്ക് സം­ഭ­വി­ച്ച മു­റി­വി­ലൂ­ടെ ഉ­ണ്ടാ­യ ന്യു­മോ­ണ­ി­യ ബാ­ധ­യാ­ണ് മ­ര­ണ കാ­ര­ണ­മെ­ന്ന് ക­ണ്ടെ­ത്തി. ഉ­ദ­യന്‍ ഓ­മ­ന­യെ വീ­ടി­ന് പു­റ­ത്തേ­ക്ക് വ­ലി­ച്ചെ­റി­ഞ്ഞ­പ്പോള്‍ ഉ­ണ്ടാ­യ വീ­ഴ്­ച­യി­ലാ­ണ് ഓ­മ­ന­യു­ടെ സു­ഷു­മ്‌­ന നാ­ഡി­ക്ക് മു­റി­വ് സം­ഭ­വി­ച്ച­തെ­ന്ന് പോ­ലീ­സ് അ­ന്വേ­ഷ­ണ­ത്തില്‍ തെ­ളി­ഞ്ഞു. പോ­സ്റ്റു­മോര്‍­ട്ടം റി­പോര്‍­ട്ടി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ ഉ­ദ­യ കു­മാ­റി­നെ­തി­രെ കു­റ്റ­ക­ര­മാ­യ ന­ര­ഹ­ത്യ­ക്കു­ള്ള വ­കു­പ്പ് കൂ­ടി ചേര്‍­ത്ത് പോ­ലീ­സ് കേ­സെ­ടു­ക്കു­ക­യാ­യി­രു­ന്നു.

Keywords:  Kanhangad, Court, Remand, Killed, Case, Police, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia