വഴക്കിനിടയില്‍ മാതാവ് മകന്റെ സ്വകാര്യഭാഗത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു
Apr 18, 2015, 10:55 IST
പയ്യന്നൂര്‍: (www.kasargodvartha.com 18/04/2015) ഭര്‍തൃവീട്ടുകാരുമായുള്ള വഴക്കിനിടയില്‍ മാതാവ് മൂന്ന് വയസുകാരനായ മകന്റെ സ്വകാര്യഭാഗത്തും കൈക്കും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പെരിങ്ങോം ഉമ്മറപ്പൊയിലിലെ മറ്റത്തില്‍ തോമസിന്റെ ഭാര്യ ജിലു (23)വാണ് മകന്‍ ഏയ്ബലിന് നേരെ അതിക്രമം കാട്ടിയത്. ജിലുവിനെതിരെ പെരിങ്ങോം പോലീസ് വധശ്രമത്തിന് കേസെടുത്തു.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയവരാണ് രക്ഷപ്പെടുത്തിയത്. ചെറുപുഴ സഹകരണ ആശുപത്രിയില്‍ കഴിയുകയാണ് ഏയ്ബല്‍. കുടുംബ കലഹമാണ് ഈ ക്രൂരത ചെയ്യുവാന്‍ ജിലുവിനെ പ്രേരിപ്പിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയവരാണ് രക്ഷപ്പെടുത്തിയത്. ചെറുപുഴ സഹകരണ ആശുപത്രിയില്‍ കഴിയുകയാണ് ഏയ്ബല്‍. കുടുംബ കലഹമാണ് ഈ ക്രൂരത ചെയ്യുവാന്‍ ജിലുവിനെ പ്രേരിപ്പിച്ചത്.
Keywords : Payyannur, Son, Stabbed, Injured, Hospital, Kasaragod, Kanhangad, Police, Case, Jilu, Eybal.