city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാ­താ­വി­ന്റെ മുഖ­ത്ത് ക­ത്തു­ന്ന വി­റകു­കൊ­ള്ളി കൊ­ണ്ടടി­ച്ച മ­കന്‍ അ­റ­സ്റ്റില്‍

മാ­താ­വി­ന്റെ മുഖ­ത്ത് ക­ത്തു­ന്ന വി­റകു­കൊ­ള്ളി കൊ­ണ്ടടി­ച്ച മ­കന്‍ അ­റ­സ്റ്റില്‍
നീ­ലേ­ശ്വ­രം: മ­ദ്യ­ല­ഹ­രി­യില്‍ മാ­താ­വി­നെ വി­റ­കുകൊള്ളി കൊ­ണ്ട് മു­ഖ­ത്ത­ടി­ച്ചു പ­രി­ക്കേല്‍­പ്പി­ക്കു­കയും ചു­മ­രി­ലേ­ക്ക് പിടിച്ചു ത­ള്ളി ന­ട്ടെല്ല് ത­കര്‍­ക്കു­കയും ചെയ്­ത കേ­സില്‍ മക­നെ പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്തു.

മ­ടി­ക്കൈ, ആ­ലം­കുള­ത്തെ ബാല­ന്റെ മ­കന്‍ എന്‍. വി­നു(32) വി­നെ­യാ­ണ് ശ­നി­യാഴ്ച രാ­വി­ലെ നീ­ലേ­ശ്വ­രം എസ്.ഐ. പ്രേം­സ­ദന്‍ കാ­ഞ്ഞ­ങ്ങാ­ട് ബ­സ്സ്റ്റാന്‍­ഡ് പ­രി­സര­ത്ത് വെ­ച്ച് അ­റ­സ്റ്റ് ചെ­യ്­തത്. പ്ര­തി­യെ ശ­നി­യാ­ഴ്ച ഹോ­സ്­ദുര്‍­ഗ് കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കും.

വി­നു­വി­ന്റെ അ­ക്ര­മ­ത്തില്‍ സാ­ര­മാ­യി പ­രി­ക്കേ­റ്റ മാ­താ­വ് കു­ഞ്ഞി­പ്പെ­ണ്ണ്(55) നീ­ലേ­ശ്വര­ം സ­ഹക­ര­ണ ആ­ശു­പ­ത്രി­യില്‍ ചി­കിത്സയി­ലാ­ണ്. ആ­ഗ­സ്റ്റ് 25നാ­ണ് സം­ഭ­വം. മ­ദ്യ­ല­ഹ­രി­യില്‍ വീ­ട്ടി­ലെത്തി­യ വി­നു മാ­താ­വു­മാ­യി വ­ഴ­ക്കി­ടു­കയും അ­ടു­പ്പില്‍ ക­ത്തി­ക്കൊ­ണ്ടി­രുന്ന വി­റകു­കൊ­ള്ളി­യെ­ടു­ത്ത് മു­ഖ­ത്ത­ടി­ക്കു­കയും ത­ട­യാന്‍ ശ്ര­മി­ച്ച­പ്പോള്‍ ചു­മ­രി­ലേ­ക്ക് പി­ടി­ച്ചു ത­ള്ളു­ക­യു­മാ­യി­രുന്നു.

സം­ഭ­വ­ത്തി­നു ശേ­ഷം വീ­ട്ടില്‍ നിന്നും വി­നു ഇറ­ങ്ങി പോ­യ­തി­നു ശേ­ഷ­മാ­ണ് കു­ഞ്ഞി­പ്പെ­ണ്ണി­നെ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചത്. ഇവ­രെ അ­ടി­യന്തി­ര ശ­സ്­ത്ര­ക്രി­യ­യ്­ക്കു വ്‌­ധേ­യ­യാക്കി. കേ­സില്‍ പ്ര­തി­യാ­യ­തി­നെ തു­ടര്‍­ന്ന് ഒ­ളി­വില്‍ പോ­യ മ­കന്‍ വി­നു ശ­നി­യാ­ഴ്ച ദൂ­ര­സ്ഥ­ല­ത്തേ­ക്ക് പോ­കാ­നി­രി­ക്ക­വെ­യാ­ണ് പോ­ലീ­സി­ന്റെ പി­ടി­യി­ലാ­യത്. സ്വ­ത്ത് ആ­വ­ശ്യ­പ്പെ­ട്ടാ­ണ് മാ­താ­വി­നെ ക്രൂ­ര­മാ­യി അക്ര­മി­ച്ചത്.



Keywords: Arrest, Nileshwaram, Kanhangad, Police, Hospital, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia