മാതാവിന്റെ മുഖത്ത് കത്തുന്ന വിറകുകൊള്ളി കൊണ്ടടിച്ച മകന് അറസ്റ്റില്‍
Sep 1, 2012, 20:40 IST
നീലേശ്വരം: മദ്യലഹരിയില്‍ മാതാവിനെ വിറകുകൊള്ളി കൊണ്ട് മുഖത്തടിച്ചു പരിക്കേല്‍പ്പിക്കുകയും ചുമരിലേക്ക് പിടിച്ചു തള്ളി നട്ടെല്ല് തകര്‍ക്കുകയും ചെയ്ത കേസില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
മടിക്കൈ, ആലംകുളത്തെ ബാലന്റെ മകന് എന്‍. വിനു(32) വിനെയാണ് ശനിയാഴ്ച രാവിലെ നീലേശ്വരം എസ്.ഐ. പ്രേംസദന് കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് അറസ്റ്റ് ചെയ്തത്. പ്രതിയെ ശനിയാഴ്ച ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.
വിനുവിന്റെ അക്രമത്തില്‍ സാരമായി പരിക്കേറ്റ മാതാവ് കുഞ്ഞിപ്പെണ്ണ്(55) നീലേശ്വരം സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ആഗസ്റ്റ് 25നാണ് സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ വിനു മാതാവുമായി വഴക്കിടുകയും അടുപ്പില്‍ കത്തിക്കൊണ്ടിരുന്ന വിറകുകൊള്ളിയെടുത്ത് മുഖത്തടിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ ചുമരിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നു.
സംഭവത്തിനു ശേഷം വീട്ടില്‍ നിന്നും വിനു ഇറങ്ങി പോയതിനു ശേഷമാണ് കുഞ്ഞിപ്പെണ്ണിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇവരെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വ്ധേയയാക്കി. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ മകന് വിനു ശനിയാഴ്ച ദൂരസ്ഥലത്തേക്ക് പോകാനിരിക്കവെയാണ് പോലീസിന്റെ പിടിയിലായത്. സ്വത്ത് ആവശ്യപ്പെട്ടാണ് മാതാവിനെ ക്രൂരമായി അക്രമിച്ചത്.
Keywords: Arrest, Nileshwaram, Kanhangad, Police, Hospital, Kasaragod