ജയിലുകളില്‍ തടവുകാര്‍ക്ക് കുളിക്കാന്‍ ഇനി ചൂടുവെള്ളം
Apr 10, 2012, 15:41 IST
കാഞ്ഞങ്ങാട്: ജയിലുകളില്‍ തടവുകാര്‍ക്ക് ഇനി ചൂടുവെള്ളത്തില്‍ കുളിക്കാം. ഇതിനായി ജയിലുകളില്‍ സൗരോര്‍ജ്ജ അടുപ്പുകള്‍ സ്ഥാപിക്കും. സംസ്ഥാനത്തെ സെന്‍ട്രല്‍-സബ് ജയിലുകളടക്കം അന്‍പത്തിരണ്ട് ജയിലുകളിലാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നത്.
229 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ സിസ്റ്റമാണ് ജയിലുകളില്‍ സ്ഥാപിക്കുന്നത്. ഇതില്‍ നിന്ന് രണ്ട് ലക്ഷത്തി എണ്‍പതിനായിരം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. നിലവില്‍ ജയില്‍ വകുപ്പ് വൈദ്യുതി ബോര്‍ഡിന് പ്രതിമാസം വൈദ്യുതി ചാര്‍ജായി ഒന്നര കോടിയില്‍പ്പരം രൂപയാണ് നല്‍കുന്നത്. ഈ പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വൈദ്യുതി ബില്‍തുകയിനത്തില്‍ ജയില്‍ വകുപ്പിന് ഏറെ ലാഭിക്കാം.
വൈദ്യുതി പ്രതിസന്ധി രൂക്ഷമായതും പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു.ജയിലുകളില്‍ തടവുകാരുടെ ക്ഷേമത്തിനായി 13-ാം ധനകാര്യ കമ്മീഷന്‍ 154 കോടി രൂപ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശയുടെ ഫലമായി അനുവദിച്ച ഫണ്ടില്‍ നിന്നാണ് പദ്ധതിക്കാവശ്യമായ പണം അനുവദിച്ചത്. ആയിരത്തി അഞ്ഞൂറോളം വരുന്ന തടവുകാരാണ് ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്.
ഇതില്‍ അറുപത് വയസിന് മുകളില്‍ പ്രായമുള്ള മുന്നൂറോളം തടവുകാരും അന്‍പത് വയസിന് മുകളില്‍ പ്രായമുളള അഞ്ഞൂറോളം തടവുകാരും ഉണ്ട്. ഇതില്‍ പലരും ത്വക്ക് രോഗങ്ങള്‍ കൊണ്ട് വിഷമിക്കുന്നവരാണ്. സോളാര്‍ സിസ്റ്റം നിലവില്‍ വരുന്നതോടെ രണ്ട് നേരവും ഇവര്‍ക്ക് കുളിക്കാനുള്ള വെള്ളം ചൂടാക്കാന്‍ സൗകര്യങ്ങള്‍ ലഭിക്കും.

Keywords: Solar Water Heater, Kanhangad, Kasaragod, Jail