മഞ്ഞംപൊതി കുന്ന് ഇടിച്ച് മണ്ണ് കടത്താന്‍ ശ്രമം
Jul 11, 2012, 16:42 IST
മാവുങ്കാല്‍: മഞ്ഞംപൊതി കുന്ന് ഇടിച്ച് താഴ്ത്തി മണ്ണ് കടത്താനുള്ള ശ്രമം റവന്യൂ അധികൃതരെത്തി തടഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരമാണ് അജാനൂര്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ മഞ്ഞംപൊതി കുന്ന് ഇടിക്കുന്നത് തടഞ്ഞത്.
അജാനൂര്‍ പഞ്ചായത്തിന്റെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപത്തായാണ് കുന്നിന്റെ ഒരു ഭാഗത്ത് ഇടിച്ച് താഴ്ത്തി മണ്ണ് കടത്താനുള്ള ശ്രമമുണ്ടായത്. നാട്ടുകാര്‍ ഉടന്‍ തന്നെ വില്ലേജ് ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. താരതമ്യേന താഴ്ന്ന പ്രദേശമായ അജാനൂര്‍ പഞ്ചായത്തിലെ കാട്ടുകുളങ്ങര ഭാഗത്തേക്ക് നീരൊഴുക്കും നീരുറവകളും മഞ്ഞംപൊതി കുന്നില്‍ നിന്നാണ് പുറപ്പെടുന്നത്.
കുന്നില്‍ നിന്നും വ്യാപകമായി മണ്ണിടിക്കുന്നത് നീരുറവകളെ ഇല്ലാതാക്കും. ഇതു മൂലം പ്രദേശത്ത് കടുത്ത ജലക്ഷാമവും അനുഭവപ്പെടും. ഈ സാഹചര്യത്തില്‍ മഞ്ഞംപൊതി കുന്നിനെ സംരക്ഷിക്കുന്നതിനായി നേരത്തെ നാട്ടുകാര്‍ സംരക്ഷണ സമിതി രൂപീകരിച്ചിരുന്നു. കുന്നിന്റെ താഴ്ഭാഗത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
നല്ല ഔഷധ സസ്യങ്ങളുടെ കലവറ കൂടിയാണ് ഈ പ്രദേശം. മഞ്ഞംപൊതി കുന്ന് ഇടിച്ചുനിരത്തുമ്പോള്‍ മഴക്കാലത്ത് ഇത്തരം നടപടികള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് വരെ കാരണമാകും. ഭൂമാഫിയകള്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്ണുവെച്ച പ്രദേശമാണ് മഞ്ഞംപൊതി കുന്ന്. കുന്നിന് സമീപത്തായി ഹനുമാന്‍ കോവിലും സ്ഥിതിചെയ്യുന്നുണ്ട്.

Keywords: Soil exporting attempt, Manjampathikunnu, Mavungal, Kanhangad, Kasaragod