സ്‌നേഹസന്ദേശയാത്ര ഫ്ലക്സ് ബോര്‍ഡ് നശിപ്പിച്ചു
May 12, 2012, 22:55 IST
കാഞ്ഞങ്ങാട്: സ്‌നേഹ സന്ദേശയാത്ര നടത്തിക്കൊണ്ടിരിക്കുന്ന കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് കാഞ്ഞങ്ങാട് സൗത്തില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് നാലംഗ സംഘം തകര്‍ത്തു.
എന്‍ ജി ഒ അസോസിയേഷന്റെ പേരില്‍ ഉയര്‍ത്തിയ ഫ്ലക്സ് ബോര്‍ഡ് വെള്ളിയാഴ്ച രാത്രിയാണ് തകര്‍ക്കപ്പെട്ടത്. ശക്തമായ ഇടിയും മിന്നലും ഉണ്ടായ സമയത്ത് എത്തിയ സംഘം ഫ്ലക്സ് ബോര്‍ഡ് നശിപ്പിച്ച ശേഷം ഓടിമറയുകയായിരുന്നുവെന്ന് എന്‍ജിഒ അസോസിയേഷന്‍ കേന്ദ്രങ്ങള്‍ ആരോപിച്ചു. ഫ്ലക്സ് ബോര്‍ഡ് കീറിയ ശേഷം നാല് പേര്‍ ഓടിമറയുന്നത് മിന്നലിന്റെ വെളിച്ചെത്തില്‍ കണ്ടവരാണ് ഇക്കാര്യം എന്‍ ജി ഒ അസോസിയേഷനെ അറിയിച്ചത്. നാട്ടില്‍ എപ്പോഴും കുഴങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്.
Keywords: Sneha snadesha yathra, Flex board, Kanhangad South