പാമ്പിന് വിഷക്കേസ്: ടി കെ രജീഷിനെ കോടതിയില്‍ ഹാജരാക്കി
Jul 25, 2012, 17:07 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പ്രമാദമായ പാമ്പിന് വിഷക്കേസിന്റെ വിചാരണ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കേസിലെ പ്രതികളില്‍ ഒരാളായ ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി ടി കെ രജീഷിനെ കോടതിയില്‍ ഹാജരാക്കി. ബുധനാഴ്ച ഉച്ചയ്ക്ക് പോലീസ് രജീഷിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (1) കോടതിയില്‍ ഹാജരാക്കിയത്. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച വാദം ആഗസ്ത് 3 ലേക്ക് മാറ്റി.
കഴിഞ്ഞ ജൂലൈ 11ന് പാമ്പിന് വിഷക്കേസ് പരിഗണിച്ച കോടതി ജൂലൈ 23ന് ടി കെ രജീഷിനെ ഹാജരാക്കാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും ടി കെ രജീഷിനെ 23ന് കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. പാമ്പിന് വിഷക്കേസില് ജൂലൈ 25 വരെയും ചന്ദ്രശേഖരന് വധക്കേസിലും രജീഷ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റിലായതിനാല്‍ ബോണ്ട് എക്സിക്യൂട്ടീവ് ആവശ്യമില്ലാത്തതിനാലാണ് 23ന് രജീഷിനെ കോടതിയില്‍ ഹാജരാക്കാതിരുന്നത്.
2002 ഏപ്രില്‍ 6ന് പുതിയകോട്ട ബ്രദേഴ്സ് ലോഡ്ജ് മുറിയില്‍ നിന്നാണ് 250 മില്ലി പാമ്പിന് വിഷവുമായി രജീഷ് അടക്കം എട്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രജീഷിന്റെ കൂട്ടാളികളായ ഏഴ് പ്രതികള്‍ കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് കോടതിയില്‍ ബോണ്ട് എക്സിക്യൂട്ടീവ് ചെയ്തിരുന്നു.

Keywords: Snake poison Case, T.K.Rajeesh, Kanhangad, Kasaragod