പാമ്പിന്‍ വിഷക്കേസിന്റെ വിധി വീണ്ടും മാറ്റി
Aug 23, 2012, 21:56 IST
കാഞ്ഞങ്ങാട്: പ്രമാദമായ കാഞ്ഞങ്ങാട്ടെ പാമ്പിന്‍ വിഷക്കടത്ത് കേസിന്റെ വിധി കോടതി മാറ്റിവെച്ചു. സെപ്തംബര്‍ നാലിന് കേസില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. പാമ്പിന്‍വിഷക്കേസിലെ അന്തിമ വാദം നേരത്തെ പൂര്‍ത്തിയായിരുന്നുവെങ്കിലും വ്യാഴാഴ്ച കേസ് കോടതി പരിഗണിച്ചപ്പോള്‍ വാദത്തില്‍ ആശയ കുഴപ്പവും അവ്യക്തതയുമുണ്ടെന്ന് തെളിഞ്ഞു.
ഇതേതുടര്‍ന്ന് സെപ്തംബര്‍ നാലിന് വാദം പുനരാരംഭിക്കാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി പി എം സുരേഷ് ബാബു നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ വാദം പൂര്‍ത്തിയായാല്‍ മാത്രമേ ഇനി പാമ്പിന്‍ വിഷക്കേസില്‍ വിധിയുണ്ടാവുകയുള്ളൂ. തുടര്‍ചയായി മൂന്ന് തവണയാണ് ഈ കേസില്‍ കോടതി വിധി മാറ്റിവെച്ചത്.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ ടി കെ രജീഷ് പാമ്പിന്‍ വിഷക്കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കോടതിയില്‍ ഹാജരായില്ല. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടി കെ രജീഷ് കോഴിക്കോട് ജയിലിലാണുള്ളത്. ടി പി വധക്കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ വിചാരണ നടപടി ക്രമങ്ങള്‍ക്ക് ഹാജരാകേണ്ടതിനാലാണ് രജീഷ് പാമ്പിന്‍ വിഷക്കേസില്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാകാതിരുന്നത്. കേസിലെ മറ്റ് പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു.

Keywords: Snake poison, Judgment, Extend, Hosdurg court, Kanhangad, Kasaragod