കോടതിയില്‍ പ്രതി ഫോണ്‍ നമ്പര്‍ എഴുതിയ കുറിപ്പ് സ്ത്രീകള്‍ക്ക് എറിഞ്ഞുകൊടുത്തു
Oct 11, 2012, 19:41 IST
കാഞ്ഞങ്ങാട്: കോടതി നടപടികള്‍ നടന്ന് കൊണ്ടിരിക്കെ പ്രതികളിലൊരാള്‍ കോടതി വാതില്‍ക്കല്‍ നിന്ന് ഫോണ്‍ നമ്പര്‍ എഴുതിയ കുറിപ്പ് വരാന്തയില്‍ ഇരിക്കുകയായിരുന്ന സ്ത്രീകള്‍ ഉള്‍പെടെയുള്ളവരുടെ ഇടയിലേക്ക് എറിഞ്ഞ് കൊടുത്തത് ബഹളത്തിന് കാരണമായി.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ അല്‍പ സമയം നാടകീയ മുഹൂര്‍ത്തങ്ങളുണ്ടായത്. കോടതി നടപടികള്‍ നടന്ന് കൊണ്ടിരിക്കെ കേസിലെ പ്രതികളിലൊരാളായ ചിത്താരി സ്വദേശി കോടതിയുടെ വാതില്‍ക്കല്‍ നിന്നിരുന്നു. കേസ് വിളിക്കുമ്പോള്‍ അകത്തേക്ക് കടക്കാനുള്ള സൗകര്യത്തിനാണ് പ്രതി വാതില്‍ക്കല്‍ നിന്നിരുന്നത്.
ഇതിനിടയില്‍ യുവാവ് കോടതി വരാന്തയിലിരിക്കുകയായിരുന്ന സ്ത്രീകള്‍ ഉള്‍പെടെയുള്ളവരുടെ ഇടയിലേക്ക് ഫോണ്‍ നമ്പര്‍ എഴുതിയ കുറിപ്പ് എറിഞ്ഞ് കൊടുത്തു. കുറിപ്പ് വരാന്തയില്‍ വീണതോടെ ബഹളവും ഉടലെടുത്തു. ബഹളത്തെ തുടര്‍ന്ന് കോടതി നടപടികള്‍ പത്ത് മിനുറ്റ് സമയത്തേക്ക് നിര്‍ത്തിവെച്ചു. കുറിപ്പ് എറിഞ്ഞ യുവാവിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റ് ശാസിക്കുകയായിരുന്നു.

Keywords: Accuse, Phone Number, Court, Ladies, Hosdurg, Kanhangad, Kasaragod, Kerala, Malayalam news